ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില; ഇരു ടീമുകൾക്കും ഗോൾ അടിച്ച് ബെംഗളൂരു എഫ്.സി മലയാളി താരം ആഷിഖ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ബെംഗളൂരു എഫ്.സിക്കെതിരെ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി. വളരെ പതിഞ്ഞ താളത്തിലാണ് മത്സരം പുരോഗമിച്ചത്. മത്സരത്തിൽ ഇരു ടീമുകൾക്കും കാര്യമായ ഗോൾ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

80 മിനിറ്റുകൾക്ക് ശേഷമാണ് മത്സരം ചൂടുപിടിച്ചത്. 84-ാം മിനുറ്റിൽ ബെംഗളൂരു എഫ്.സിയുടെ മലയാളി താരം ആഷിഖ് തൊടുത്ത ലോങ്ങ് റേഞ്ചർ തടുത്തിടുന്നതിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ആൽബിനോ ഗോമസിന് പിഴച്ചതിന്റെ ഫലമായി ബ്ലാസ്റ്റേഴ്‌സ് ആദ്യം ലീഡ് വഴങ്ങി. എന്നാൽ തൊട്ടടുത്ത മിനിറ്റുകളിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ പിറന്നു. ബെംഗളൂരു പെനാൽറ്റി ബോക്സിലേക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ലെസ്‌കോവിച്ച് നൽകിയ പന്ത് ബെംഗളൂരുവിനായി ഗോൾ നേടിയ ആഷിഖിൽ നിന്നും ഔൻ ഗോളാവുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് സമനിലയും, ഒരു പരാജയവുമായി ഒരു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply