അർദ്ധരാത്രിയിലെ സർപ്രൈസ് | ആരാധകരെ ഞെട്ടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ്

ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് ഇന്നലെ രാത്രി പുറത്തുവിട്ടു. മെൽബൺ സിറ്റി താരം അഡ്രിയാൻ ലൂണയെ ആണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്.

രണ്ടു വർഷകരാറിലാണ് ഈ യുറഗ്വായ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.29കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ സ്പാനിഷ് , ഓസ്ട്രേലിയൻ, മെക്സിക്കോ, ഉറഗുവായ് ലീഗുകളിൽ തന്റെ കഴിവ് തെളിയിച്ചതാണ്. കൂടാതെ നാഷണൽ യൂത്ത് ടീമുകൾക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മെൽബൺ സിറ്റിക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം ഒരുപാട് പ്രതീക്ഷകളാണ് നൽകുന്നത്. അറ്റാക്കിങ്ങിൽ വിവിധ പൊസിഷനിൽ കളിച്ചു കഴിവ് തെളിയിച്ച താരം കൂടെയാണ് അദ്ദേഹം. ഗോൾ സ്കോറിങ്, അസിസ്റ്റിംഗ്, പ്ലേയമേക്കിങ് ചെയ്യാൻ കഴിവുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply