അർജന്റീനിയൻ സ്‌ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക്; സൂചനകൾ സജീവം

ജോർജെ പെരേര ഡയസ് എന്ന അർജന്റീനിയന് സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നു എന്ന സൂചനകൾ സജീവമാണ്. മുപ്പത് വയസ് പ്രായമുള്ള ഡയസ് 2009ലാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഫെറോ കാറിൽ ഓസ്റ്റ എന്ന അർജന്റീനിയന് ക്ലബ്ബിൽ കരിയർ ആരംഭിച്ച താരം പിന്നീട് ക്ലബ് അത്ലറ്റികോ ഇൻഡിപെൻന്റിയന്റെ (അർജന്റീന), ജോഹുർ ദാറുൽ താസിം(മലേഷ്യ), അത്ലറ്റികോ ലാനസ് (അർജന്റീന) സാൻ മാർക്കോസ് ഡി അരിക(ചിലി) ക്ലബ് ലിയോൺ(മെക്സിക്കോ) ക്ലബ് ബൊളിവർ(ബൊളീവിയ) എന്നീ ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

നിലവിൽ അർജന്റീനിയന് ടീമായ അത്ലറ്റികോ പ്ലേറ്റൻസെയുടെ താരമാണ് ഡയസ്. 2021 ഡിസംബർ വരെ ടീമുമായി കരാർ ഉള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ സാധ്യതകൾ ഏറെയാണ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി അവസാന വട്ട ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ് Zillizന് ലഭിച്ചിരിക്കുന്ന വിവരം. ക്ലബ് ഫുട്ബോളിൽ 140ൽ പരം മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ എന്നത് അടുത്ത ദിവസങ്ങളിൽ വ്യക്തമാവും.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply