വരുന്ന സീസണിനു മുന്നോടിയായി മുൻ ഓസ്ട്രേലിയൻ താരത്തെ ടീമിലെത്തിക്കാനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നീക്കം. പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോ ആണ് ഈ വാർത്ത സ്ഥിതീകരിച്ചത്. കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ ലീഗിൽ ഭൂരിഭാഗം മത്സരങ്ങളും കളിച്ച താരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ സീസൺ മുതൽ ടീമിൽ ഒരു ഏഷ്യൻ താരം വേണമെന്ന നിബന്ധന FSDL മുൻപോട്ടു വെച്ചിരുന്നു. ഈ നിബന്ധന പൂർത്തികരിക്കാനായി ഒട്ടുമിക്ക ടീമുകളും ലക്ഷ്യമിട്ടിരുന്നത് ഓസ്ട്രേലിയൻ താരങ്ങളെയായിരുന്നു. ജെയിംസ് ഡോണച്ചി(FC GOA), ഡൈലാൻ ഫോക്സ്(NEUFC), ബ്രാഡ് ഇൻമാൻ(ATKMB/ഒഡിഷ FC), സ്കോട്ട് നേവില്ലേ(ഈസ്റ്റ് ബംഗാൾ), ജോയൽ ചൈയനീസ്(ഹൈദരാബാദ് FC), ജോർദാൻ മുറെ (കേരളാ ബ്ലാസ്റ്റേഴ്‌സ്) തുടങ്ങിയവരായിരുന്നു കഴിഞ്ഞ സീസണിലെ ഓസ്ട്രേലിയൻ താരങ്ങൾ. ആഴ്ചകൾക്ക് മുൻപ് കേരളാ ബ്ലാസ്റ്റേഴ്‌സ് അവരുടെ ഏഷ്യൻ താരമായിരുന്ന ജോർദാൻ മുറെയുമായി വേർപിരിഞ്ഞിരുന്നു. ഇതിനാലാണ് പുതിയ താരത്തിനായി ചർച്ചകൾ ആരഭിച്ചിരിക്കുന്നത്. ഇതിൽ നിന്നും ക്ലബ്ബ് ഒരു ഏഷ്യൻ പ്രതിരോധനിര താരത്തെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
മുൻ ഓസ്ട്രേലിയൻ ദേശീയ പ്രതിരോധനിര താരത്തിനെ ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply