കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഷഹജാസ് തെക്കൻ ടീം വിടാൻ ഒരുങ്ങുന്നു. 2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ഷഹജാസ് കഴിഞ്ഞ വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിനായി കളിച്ച താരമാണ്. കേരള പ്രീമിയർ ലീഗ് ചാംപ്യൻമാരായ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ ഉൾപ്പെടെ ഷഹജാസ് ഭാഗമായിരുന്നു.
തുടർന്ന് ഈ സീസണിൽ സീനിയർ ടീമിന്റെ ട്രെയിനിങ് ക്യാമ്പിലേക്കും, ഡ്യൂറൻഡ് കപ്പ് ടീമിലും ഷഹജാസിന് അവസരം ലഭിച്ചു. പക്ഷെ ഡ്യൂറൻഡ് കപ്പ് മത്സരങ്ങളിൽ ഉൾപ്പെടെ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതും, ഐ.എസ്.എല്ലിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധ്യത ഇല്ലാത്തതുമാണ് താരത്തിനെ ഇപ്പോൾ ടീം വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ നവംബറിൽ തുടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം ട്രൈനിങ്ങിൽ തുടരാൻ ടീം മാനേജ്മെന്റ് ഷഹജാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മറ്റു ടീമുകളിലേക്കുള്ള ട്രാൻസ്ഫർ സാധ്യതകൾ തേടാനും സാധ്യതയുണ്ട്.
✍️ എസ്.കെ.
Leave a reply