കേരള ഡെർബി യാഥാർത്ഥ്യം ആകുന്നു

വർഷങ്ങളായി കാത്തിരുന്ന കേരള ഡെർബി യാഥാർഥ്യം ആകുന്നു. സെപ്റ്റംബർ ആദ്യ വാരം ഡ്യുറന്റ് കപ്പ്‌ ആരംഭിക്കും എന്ന് സില്ലിസ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. (ആ വാർത്ത കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക) കേരളത്തിൽ നിന്നും ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്‌സും പങ്കെടുക്കും.

 

ഡ്യുറന്റ് കപ്പിന്റെ ആദ്യ ഘട്ടമായ ഗ്രൂപ്പ്‌ സ്റ്റേജിൽ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ്. സി യും  ഏറ്റുമുട്ടും. ഇന്ത്യ ബംഗ്ലാദേശിന്റെ വിമോചനത്തിന്റെ 50ആം വാർഷികതിനോട് അനുബന്ധിച്ച് ബംഗ്ലാദേശി ലീഗിൽ നിന്നും ടീമുകൾ കണ്ടേക്കാം. ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യൻ നേവി, ബംഗ്ലാദേശി ടീം എന്നിവരാവും ഒരു ഗ്രൂപ്പിൽ.

എഫ്. സി. ഗോവ, സുദേവ എഫ്. സി, ജംഷീഡ്‌പൂർ എഫ്. സി, ആർമി ഗ്രീൻ എന്നീ ടീമുകളാവും മറ്റൊരു ഗ്രൂപ്പിൽ. ഓരോ 4 ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാവും അടുത്ത ഘട്ടത്തിലേക്ക് കടക്കുക, 16 ടീമുകളാണ് പങ്കെടുക്കുന്നത്.

✍?വിനായക്. എസ്. രാജ്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply