സുഹൈറിനെ സ്വന്തമാക്കാൻ പ്രശാന്തിനേയും, ഗിവ്‌സനേയും നൽകാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്‌സ്.

നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി മുന്നേറ്റ താരം വി.പി സുഹൈറിനെ സ്വന്തമാക്കാൻ ഏതറ്റംവരെയും പോവാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ മുതൽ തന്നെ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെങ്കിലും നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ഉയർന്ന ട്രാൻസ്ഫർ തുകയാണ് താരത്തിനായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അതിനാൽ തന്നെ സുഹൈറിന്റെ ട്രാൻസ്ഫർ സാധ്യമാവുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ സില്ലിസിന് ലഭിക്കുന്ന സൂചനകൾ പ്രകാരം സുഹൈറിനെ ലഭിക്കാൻ ട്രാൻസ്ഫർ ഫീയോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ യുവതാരം ഗിവ്‌സൺ സിങിനേയും, മലയാളി താരവും വിങ്ങറുമായ കെ പ്രശാന്തിനേയും നൽകാനുള്ള ഓഫർ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വച്ചുകഴിഞ്ഞു. സുഹൈറിനായി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ആവശ്യപ്പെടുന്ന ഉയർന്ന ട്രാൻസ്ഫർ ഫീ ചുരുക്കാനാണ് പകരം താരങ്ങളെ നൽകികൊണ്ടുള്ള ഓഫർ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ ഓഫറിനോട് ഇതുവരെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പ്രതികരിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള തന്റെ ആഗ്രഹം സുഹൈർ നേരത്തെ തന്നെ പലവട്ടം വ്യക്തമാക്കിയതാണ്. അതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് സ്വീകരിക്കുകയാണെങ്കിൽ സുഹൈർ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയുമെന്ന് ഉറപ്പിക്കാം.

✍? എസ്.കെ.

ശ്രീക്കുട്ടൻ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും; പുതിയ സൂചനകൾ ഇങ്ങനെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply