ഐ.എസ്.എൽ എട്ടാം സീസണിനുവേണ്ടിയുള്ള പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. പുതിയ കോച്ച് ഇവാനു കീഴിൽ കൊച്ചിയിൽ പരിശീലനം ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത് തന്നെ ചില പരിശീലന മത്സരങ്ങൾ കളിച്ചേക്കും. കൂടാതെ സെപ്തംബർ 5ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇന്ത്യ-നേപ്പാൾ മത്സരങ്ങൾക്ക് വേണ്ടി ദേശിയ ക്യാമ്പിലേക്ക് എത്തിച്ചേർന്ന സഹൽ, രാഹുൽ, ജീക്സൺ തുടങ്ങിയ താരങ്ങൾ ഡ്യൂറൻഡ് കപ്പിന് ഉണ്ടാവാൻ സാധ്യത ഇല്ല.
ഇതുവരെ രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബോസ്‌നിയൻ താരമായ സിപോവിക്കും, ഉറുഗ്വയൻ മിഡ്‌ഫീൽഡർ ലൂണയുമാണ് ഇവർ. ഇരുവരും പരിശീലനത്തിനായി കൊച്ചിയിൽ എത്തിയിട്ടുണ്ട്. കൂടാതെ അർജന്റീനിയൻ മുന്നേറ്റ താരമായ ഡയസ് പെരേരയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നെന്ന കാര്യം Zilliz മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ട്രാൻസ്ഫർ സാധ്യമാവാൻ തന്നെയാണ് സാധ്യതകൾ.
എന്നാൽ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31നാണ് അവസാനിക്കുന്നത്. അതിനാൽ എല്ലാ താരങ്ങളെയും അതിനു മുൻപ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ മാസത്തിനുള്ളിൽ ബാക്കി താരങ്ങളെ കൂടെ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. പിന്നീട് ഐ.എസ്.എൽ സീസണിന് ഇടയിൽ ജനുവരി 1 മുതൽ 31വരെയാണ് അടുത്ത ട്രാൻസ്ഫർ വിൻഡോ തുറക്കുക.
- – ✍️എസ്.കെ.
Leave a reply