ഐ.എസ്.എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥത കൈമാറ്റം സംബന്ധിച്ച പുതിയ ചില സൂചനകൾ ആദ്യം റിപ്പോർട്ട് ചെയ്തത് സില്ലിസ് ആയിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് ☞ https://t.co/5qcXZecYYF pic.twitter.com/VPJMsu3BnA
— ZilliZ (@zillizsng) July 15, 2021
എന്നാൽ ഇപ്പോൾ ഉടമസ്ഥത കൈമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ടീമിലേക്ക് പുതിയ നിക്ഷേപകർ എത്തുന്നത് സംബന്ധിച്ച ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും, വരും ഐ.എസ്.എൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ ചർച്ചകൾക്ക് ആവശ്യമായ യാത്രകൾക്ക് കാല താമസം നേരിടുന്നതാണ് കാര്യങ്ങൾ നീണ്ടുപോവാൻ ഇടയാക്കിയതെന്നാണ് മനസ്സിലാവുന്നത്.
യൂറോപ്പിൽ നിന്നുമുള്ള നിക്ഷേപ കമ്പനികളുടെ കൺസോർഷ്യമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥരാവാൻ തയ്യാറാവുന്നത്. ഈ നിക്ഷേപം നടക്കുന്നതോടെ ഐ.എസ്.എല്ലിൽ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ നിക്ഷേപമായി ഇത് മാറും.
✍️ എസ്.കെ.
Leave a reply