കേരള ബ്ലാസ്റ്റേഴ്‌സ് താരം ഗോകുലം കേരളയിലേക്കെന്ന് സൂചന.

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരു മലയാളി താരത്തെ ഗോകുലം കേരള എഫ്.സി ടീമിലെത്തിക്കുമെന്ന് സൂചന. ചുരുങ്ങിയ കാലത്തേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരത്തെ സ്വന്തമാക്കാൻ ഗോകുലം കേരള ശ്രമിക്കുന്നത്.

2021-22 ഐ-ലീഗ് സീസൺ ലക്ഷ്യം വച്ചാണ് ഗോകുലം കേരള ഈ നീക്കം നടത്തുന്നത്. നിലവിൽ ഐ.എസ്.എൽ മത്സരങ്ങൾക്കായി ഗോവയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം. എന്നാൽ നിലവിൽ ഗോവയിലല്ലാത്ത താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ നൽകാൻ തയ്യാറാവുന്നതെന്നാണ് സൂചന.

ഇത് സംബന്ധിച്ച വിശദവിവരം അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply