ഐ എസ് എൽ 2021-22 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്താൻ ഇരുന്ന വിദേശ പര്യടനങ്ങൾ ക്യാൻസൽ ചെയ്യാൻ സാധ്യതയേറി. ശക്തമായ തിരിച്ചു വരവ് ലക്ഷ്യം ഇടുന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സെർബിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ പോയി അവിടുത്തെ ക്ലബ്ബുകൾ ആയിട്ട് മാച്ച് കളിക്കാൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരുന്നത്.എന്നാൽ നിലവിൽ കിട്ടുന്ന വിവരം അനുസരിച്ചു ഇന്ത്യയിൽ തന്നെ തുടരാൻ ആകും കേരള ബ്ലാസ്റ്റേഴ്‌സ് നിർബന്ധിതർ ആകുക. സെർബിയയിലെ പുതിയ കോവിഡ് ക്വാറന്റൈൻ നിയമം വന്നത് തിരിച്ചടി ആയതു. ഇന്ത്യയിൽ നിന്നും എത്തുന്നവർക്കു നിർബന്ധിത ക്വാറന്റൈൻ ആണ് സെർബിയൻ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നതു.എന്നാൽ ക്വാറന്റൈൻ ഇളവുകൾ ലഭിച്ചാൽ സെർബിയ പരിഗണിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ്.എന്നാൽ ഖത്തറിലെ ടൂർ മുടങ്ങാൻ ഉള്ള കാരണം വ്യെക്തമായിട്ടില്ല. വിദേശത്തും സ്വദേശത്തുമായി 15 ഓളം മത്സരങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് പദ്ധതിഇട്ടിരുന്നത്. നിലവിൽ ഇന്ത്യയിൽ തന്നെ പ്രീസീസൺ ആരംഭിക്കൻ തീരുമാനിച്ചാൽ കൊച്ചിയിലും ഗോവയിലും ആയി നടക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ പര്യടന പ്രതീക്ഷകൾക്ക് തിരിച്ചടി

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply