പ്രീ സീസണിനു മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്‌സ് കാശ്മീരിലേക്ക്. സെർബിയൻ യാത്ര ഒഴിവാക്കിയേക്കും

ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിനായി സെർബിയ-ഖത്തർ എന്നീ സ്ഥലങ്ങളിൽ പരിശീലനവും പരിശീലന മത്സരങ്ങളും കളിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ലഭിക്കുന്ന ഇന്ന് വിവരങ്ങളനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെർബിയൻ യാത്ര ഒഴിവാക്കിയേക്കും. സെർബിയ യ്ക്ക് പകരം ഇന്ത്യയിലെ തന്നെ ഉയർന്ന പ്രദേശമായ കാശ്മീരിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ക്ലബ്ബ് പുതിയ സീസണിനു മുന്നോടിയായി കരാർ ഒപ്പിട്ട എല്ലാ താരങ്ങളും കശ്മീരിൽ ടീമിനൊപ്പം ചേരും. എന്നാൽ ടീമിലെ വിദേശ താരങ്ങൾ ഖത്തറിൽ വെച്ചായിരിക്കും ടീമിൽ ചേരുക. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരവുമായും കരാർ ഒപ്പിട്ടിട്ടില്ല. പുതിയ കോച്ച് വന്നതോടുകൂടി ഈ കാര്യത്തിൽ ചലനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പ്രീ സീസൺ മത്സരങ്ങൾക്കായി ഖത്തറിലേക്ക് തിരിക്കുന്ന ടീമിലെ താരങ്ങളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതായിരിക്കും ക്ലബ്ബിന്റെ ലക്ഷ്യം. കശ്മീരിലെ പ്രതികൂല സാഹചര്യങ്ങളിലെ പരിശീലനങ്ങൾ താരങ്ങൾക്ക് ഗുണകരമാണ്. കശ്മീരിൽ നിന്നുള്ള ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ FC യായി പരിശീലന മത്സരങ്ങളും കളിച്ചേക്കും. നേരത്തെ തന്നെ ക്ലബ്ബിലെ താരങ്ങളുടെ ശാരീരിക ക്ഷമത നിലനിർത്തുന്നതിനായും താരങ്ങളുടെ പോരായ്മകൾ മറികടക്കാനായും വ്യക്തിഗത പരിശീല ക്യാമ്പുകൾ കൊച്ചിയിൽ ഒരുക്കിയിരുന്നു . കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ അത് വേഗം അവസാനിപ്പിക്കുകയായിരുന്നു. ടീമിലെ പ്രധാനിയായ സഹൽ, പ്രശാന്ത്, യുവതാരങ്ങളായാ സഞ്ജീവ് സ്റ്റാലിൻ, ഗിവ്സൺ, ആയുഷ്, റിസർവ് ടീം താരങ്ങളായ ശ്രീകുട്ടൻ, സച്ചിൻ, ബിജോയ് എന്നിവരും പങ്കെടുത്തിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply