ഡ്യുറൻഡ് കപ്പിന് മുന്നോടിയായി കൊച്ചിയിൽ മൂന്ന് പ്രീ സീസൺ മത്സരങ്ങൾ കളിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ വർഷത്തെ പ്രീ സീസണിന്റെ ഭാഗമായി ഈ മാസം 20, 27 തീയതികളിലായി രണ്ട് മത്സരങ്ങൾ കളിക്കും എന്ന് സൂചന. കേരളത്തിൽ നിന്ന് തന്നെയുള്ള ക്ലബ്ബായ കേരള യുണൈറ്റഡ് എഫ് സിക്കെതിരെയാണ് മത്സരങ്ങൾ. ടൈംസ്‌ ഓഫ് ഇന്ത്യയുടെ സ്പോർട്സ് ജേർണലിസ്റ്റായ മാർക്കസാണ് ഈ വിവരം പുറത്തുവിട്ടത്. കേരള യുണൈറ്റെഡുമായുള്ള മത്സരത്തിന് പുറമെ മറ്റൊരു ഒരു മത്സരം കൂടെ ഡ്യുറണ്ടഡ് കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ സാദ്ധ്യതയുണ്ട്. നിലവിൽ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രീ സീസൺ തയാറെടുപ്പുകൾ നടത്തുന്നത്.

വരുന്ന മാസം ഡ്യുറണ്ടഡ് കപ്പ് കളിക്കാൻ കൂടെ ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സിന് മാച്ച് ഫിട്നെസ്സ്, ടീം കോമ്പിനേഷൻ, പ്ലേയർ സെലക്ഷൻ എന്നിവ മനസ്സിലാക്കാൻ ഈ രണ്ടു മത്സരങ്ങൾ സഹായകരമാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്നരായ ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് കേരള യുണൈറ്റഡ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply