ഡ്യൂറൻഡ് കപ്പിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരങ്ങൾ എപ്പോൾ ?! | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

ഡ്യൂറൻഡ് കപ്പിന് ശേഷം ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരങ്ങളിലേക്ക് കടക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വ്യക്തമാക്കി. ഡ്യൂറൻഡ് കപ്പിന് മുൻപ് കഴിഞ്ഞ മാസം കൊച്ചിയിൽ കേരള യുണൈറ്റഡും, ജമ്മു കാശ്മീർ ഇലവനുമായും ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഐ.എസ്.എല്ലിന് മുന്നോടിയായി ചില പരിശീലന മത്സരങ്ങൾ കൂടെ ടീം പൂർത്തിയാക്കുമെന്ന് കോച്ച് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 8,15 നവംബർ 12,15 എന്നീ തീയ്യതികളിൽ ഗോവയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരങ്ങൾ കളിക്കുക. എതിരാളികൾ ആരാണെന്ന് പിന്നീട് അറിയിക്കും. ചുരുങ്ങിയത് നാല് മത്സരങ്ങളോ ഒരുപക്ഷെ അഞ്ച് പരിശീലന മത്സരമോ കാലിച്ചേക്കാമെന്ന് കോച്ച് അറിയിച്ചു. ഡ്യൂറൻഡ് കപ്പിൽ നാളെ ഡൽഹി എഫ്.സിയെ നേരിടാനിരിക്കെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കോച്ച് ഈ കാര്യങ്ങൾ വ്യതമാക്കിയത്. കൊച്ചിയിലെ പരിശീലന മത്സരങ്ങളിൽ മുഴുവൻ വിദേശ താരങ്ങൾക്കും ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ ഗോവയിൽ വച്ചു നടക്കുന്ന പരിശീലന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഫുൾ സ്ട്രെങ്ത് ടീം മാറ്റുരക്കാനുള്ള സാധ്യകളാണ് നിലവിലുള്ളത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply