കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ പാട്രിക് വാൻ കെറ്റ്സ് ടീം വിട്ടു. ഇന്ന് വൈകിട്ടോടെയാണ് പാട്രിക് ടീം ക്യാമ്പ് വിടുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. പാട്രിക്കിന് എല്ലാവിധ ആശംസകളും അറിയിച്ച ബ്ലാസ്റ്റേഴ്‌സ് ചില വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ടീം ക്യാമ്പ് വിടുന്നതെന്നും. പാട്രിക്കിന്റെ സേവനം ടീം മിസ്സ് ചെയ്യുമെന്നും പറഞ്ഞു.
എന്നാൽ ചില ആരോഗ്യ കാരണങ്ങളാലാണ് അദ്ദേഹം ടീം വിടുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇന്ന് രാവിലെ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പിങ് കോച്ച് സ്ലാവൻ പാട്രിക്കിന് ആശംസ അറിയിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാൻ ഇനിയും ഒരു മാസം ശേഷിക്കെ പാട്രിക് തിരിച്ചെത്തുമെന്നോ, പുതിയ സഹ പരിശീലകനെ നിയമിക്കുമെന്നോ ടീം പ്രതികരിച്ചിട്ടില്ല.
✍? എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply