ബ്രയിസും ബ്ലാസ്റ്റേഴ്സും || Player Analysis

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ ബ്രയിസ് മിറാണ്ടയുടെ കളിശൈലി പ്രേത്യേകിച്ചും അദേഹത്തിന്റെ ക്രോസ്സിംഗ് മികവ് നമ്മളിൽ പലരെയും ആകർഷിച്ചിട്ടുണ്ടാവാം. ഇന്ത്യയുടെ അണ്ടർ-23 ക്യാമ്പിൽ കാഴ്ച വെച്ച പ്രകടനം തന്നെ മതി ബ്രയിസിന്റെ കഴിവ് ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനം ആയി മാറും എന്നതിന്റെ സൂചനകൾ നൽകാൻ.

മുംബൈയുടെ അണ്ടർ 18 ലൂടെ വളർന്നു വന്ന ബ്രയിസ്, ചർച്ചിൽ ബ്രദേഴ്‌സിനു വേണ്ടിയായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളായി കളിച്ചു കൊണ്ടിരുന്നത്. ചരച്ചിൽ ബ്രദേഴ്സിൻ്റെ തന്ത്രപരമായ ഘടകങ്ങൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രധാനമായും ഉപയോഗിച്ചുകൊണ്ടിരുന്ന തത്ത്വങ്ങളോട് സാമ്യത പുലർത്തുന്ന വയായിരുന്നു. ട്രാൻസിഷൻ സമയങ്ങളിൽ പന്ത് വേഗത്തിൽ ചലിപ്പിക്കുകയും അതുപോലെ തന്നെ ചില അനിവാര്യ ഘട്ടങ്ങളിൽ പിന്തുണയോടെ (Structurally) പന്ത് കൈക്കൽ വയ്ക്കുകയും ചെയ്യുമായിരുന്നു ചർച്ചിൽ ബ്രദേഴ്സ്!

അതുകൊണ്ട് തന്നെ ബ്രൈസ് ഒരു ‘സിസ്റ്റം പ്ലെയർ’ ആയി പരിചയസമ്പന്നനാണെന്ന് എന്ന് അവിടെ നിന്നും വ്യക്തമാണ്! ചർച്ചിലിനായി ബ്രൈസ് കളിച്ച മിക്ക മത്സരങ്ങളിലും, തന്റെ ചില ‘ട്രെയിട്സ്ന്’ അനുസരിച്ച്, നൽകിയിരിക്കുന്ന പിച്ചിന്റെ രണ്ട് സോണുകളിലായിട്ടായിരുന്നു കോച്ച് വരേല ബ്രയിസിനെ ഉപയോഗിച്ചിരുന്നത്! (1)

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഇല്ലാതിരുന്ന ‘ലെഫ്റ്റ്-ഫുട്ടേഡ്’ വിങ്ങർ ആയ ബ്രയിസിന് ഇടതു ഫ്ലാങ്കിൽ നിന്നും മനോഹരമായ ക്രോസ്സുകളും വേണ്ടി വന്നാൽ ഹാഫ്-സ്പേസിലൂടെ അകത്തേക്ക് ഡ്രിബ്ബിൾ ചെയ്ത് കയറാനുമുള്ള കഴിവുണ്ട്. ഇത് കാരണമാണ് മേൽ പറഞ്ഞ രണ്ട് സോണുകളിലായി ബ്രയിസിൻ നമ്മുക്ക് കാണാൻ കഴിഞ്ഞത്.

അതായത് ബ്രയിസ് ചർച്ചിലിന്റെ ഇടതു ഫ്ലാങ്കിൽ കളിക്കുമ്പോൾ ഒരു ‘വൈഡ് വിങ്ങറും’, അതുപോലെതന്നെ വലതു ഫ്ലാങ്കിൽ കളിക്കുമ്പോൾ ഒരു ‘ഇൻവെർട്ടഡ് വിങ്ങർ’ എന്ന രീതിയിൽ ആയിരുന്നു പ്രധാനമായും കാണപ്പെട്ടിരുന്നത്! രണ്ട് ഉദാഹരണങ്ങൾ ഒരേ മത്സരത്തിൽ നിന്നും തന്നെ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും! (2)


ഇതിനു പിന്നിൽ രണ്ട് കാരണങ്ങളുണ്ട്!

•ബ്രയിസിനെ ഇടത് വിങ്ങിൽ വിന്യസിച്ചിരിക്കുന്നതായി നമുക്ക് കരുതാം, അതായത് ഇടം കാലനായ ബ്രയിസ് , ഇടത് വശത്ത് കളിക്കുന്നു എന്ന് അർത്ഥമാക്കുന്നു! അതുകൊണ്ട് തന്നെ റൈറ്റ് വിംഗ് ബാക്ക് ആയി കളിക്കുന്ന താരമായി താരതമ്യം ചെയ്‌യുമ്പോൾ ബ്രയിസ് തന്റെ സ്ട്രോങ്ങ്‌ ഫൂട്ടിലാണ് ഡിബ്ബിൾ ചെയ്യുവാൻ ശ്രമിക്കുന്നത്, അതുപോലെ തന്നെ ബ്രയിസിനെ ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കുന്ന റൈറ്റ് ബാക്ക് തന്റെ വലതു ഫൂട്ടിൽ ആയതുകൊണ്ട് തന്നെ ബ്രയിസിന് വിങ്ങിന്റെ ടച്ച് ലൈനിലേക്ക് പന്ത് കൊണ്ട് പോവേണ്ടി വരുന്നു. റൈറ്റ് വിംഗ് ബാക്ക്, തന്റെ ശരീരം ഒരു സ്ക്രീനിംഗ് പൊസിഷനിൽ വച്ചിട്ടുള്ളത് കൊണ്ട് തന്നെ മിറാണ്ടയ്ക്ക് അകത്തേക്ക് ഡ്രിബ്ബിൾ ചെയ്ത് കടക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. (3)

പക്ഷെ തന്നെ സ്ട്രോങ്ങ്‌ ഫുട്ടിലേക്ക് റൈറ്റ് വിംഗ് ബാക്കിന്റെ സമ്മർദ്ദം ഇല്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് ക്രോസ്സ് നൽകാൻ സാധിക്കുന്നു! അതിൽ ബ്രയിസ് ടച്ച്‌ കണ്ട്രോൾ ചെയ്ത് ക്രോസ്സ് നൽകുന്നതാണ് ഇതിൽ ഏറ്റവും മികച്ചത്!

എന്നിരുന്നാലും ബ്രയിസ് ചില സന്ധർഭങ്ങളിൽ റൈറ്റ് വിംഗ് ബാക്കിനെ ബീറ്റ് ചെയ്തുകൊണ്ട് തന്നെ അകത്തേക്ക് കേറുന്ന നിമിഷങ്ങൾ നമുക്ക് കാണാൻ കഴിയും എന്നുള്ളതാണ് വാസ്തവം!

ഇതുകൊണ്ട് തന്നെ ബ്രയിസ് ഐ-ലീഗിലെ ഏറ്റവുമധികം ക്രോസ്സുകൾ നൽകിയ താരമായി മാറിയിരുന്നു. (4)

അതുപോലെ തന്നെ നമ്മൾ മനസിലാക്കേണ്ട കാര്യം റൗണ്ട് ഗ്ലാസ്‌ പഞ്ചാബ്, ശ്രീനിധിപോലുള്ള ക്ലബ്ബുകളെ പോലെ തന്നെ ചർച്ചിൽ ബ്രദേഴ്സും ഏറ്റവുമധികം ക്രോസ്സുകൾ നൽകിയ ടീം തന്നെയാണ്! പക്ഷെ ഇതിൽ ബ്രയിസ് നൽകിയ ക്രോസ്സുകളുടെ എണ്ണമാണ് നമ്മുക്ക് ലഭിക്കുന്നത്, ഇതിൽ എത്രയെണ്ണം കൃത്യതയാർന്ന ക്രോസ്സുകളായി മാറി, അതായത് പരാജയപ്പെട്ട ക്രോസ്സുകളും ഉൾപ്പെടുത്തിയതായതുകൊണ്ട് തന്നെ കൂടുതൽ ക്രോസ്സുകൾ നൽകുന്ന താരം എന്ന് മാത്രം വേണമെങ്കിൽ നമ്മുക്ക് വിശേഷിപ്പിക്കാം!

•ഇനി അതേ സമയം വലതു ഫ്ലാങ്കിൽ കളിക്കുന്ന ബ്രയിസിന്റെ കാര്യം നോക്കുമ്പോൾ, ഇടതു വശത്തു കളിക്കുന്ന ലെഫ്റ്റ് വിംഗ് ബാക്കിന് എതിരെ എപ്പോഴും ഒരു മുൻതൂക്കം ബ്രയിസിനു ലഭിക്കും എന്നാണ് വാസ്തവം. ലെഫ്റ്റ് വിംഗ് ബാക്ക് പ്രധാനമായും ലെഫ്റ്റ് ഫുട്ടേഡ് ആയതുകൊണ്ട് തന്നെ, ബ്രയസ് അകത്തേക്കു കട്ട്‌-ഇൻ ചെയ്തു കയറുമ്പോൾ ഇത് ലെഫ്റ്റ് വിംഗ് ബാക്കിനെ തന്റെ വീക്ക്‌ ഫുട്ടിലേക്ക് തള്ളുകയും അകത്തേക്ക് ഡ്രിബ്ബിൾ ചെയ്യുവാൻ കൂടുതൽ മുൻതൂക്കം നൽകുകയും ചെയ്യുന്നു. ഉദാഹരണത്തിൽ നിങ്ങൾക്കു കാണാൻ സാധിക്കും, ബ്രയസ് വൈഡ് ചാനലിൽ നിന്നും ഹാഫ് സ്പേസിലേക്കു ഡ്രിബ്ബിൾ ചെയ്യുന്നു, വിംഗ് ബാക്കിനെ ബീറ്റ് ചെയ്തുകൊണ്ട് തന്നെ അകത്തേക്ക് കയറുമ്പോൾ അദേഹത്തിന്റെ ഇടതു ഫുട്ടിന്റെ കാരണത്താൽ ബോൾ ഷൂട്ട്‌ ചെയ്യാൻ പ്രത്യേക ആംഗിൾ അദ്ദേഹത്തിന് സൃഷ്ടിച്ചെടുക്കാൻ സാധിക്കുന്നു. (5)


ശ്രദ്ധിക്കുകയാണെങ്കിൽ കീപ്പർ ഫസ്റ്റ് പോസ്റ്റ്‌ കവർ ചെയ്യുന്നത് കൊണ്ട് തന്നെ ഫാർ പോസ്റ്റിലേക്ക് ഇൻസ്വിങ്ങിലൂടെ അദ്ദേഹത്തിന് ഷോട്ടിനു ഉന്നം നൽകുവാൻ സാധിക്കുന്നു!

അതുപോലെ തന്നെയാണ് ബ്രയിസിന്റെ ഡീപ് റൺ അഥവാ ഡയഗണൽ റണ്ണുകൾ! കോച്ച് ഇവാൻ വുകൊമനോവിച് ബ്ലാസ്റ്റേഴ്സിൽ വിൻസിയെ പരീക്ഷിച്ച ശൈലി ബ്രയിസിന് ഭംഗിയായി ചെയ്യുവാൻ സാധിക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ ചിത്രങ്ങൾ! (6)

കൂടാതെ, ബ്രയിസിന്റെ ഏറ്റവും വലിയ ഗുണമാണ് അദേഹത്തിന്റെ ആഗ്ഗ്രെസ്സീവ് റണ്ണുകളും പ്രെസ്സിങ്ങുകളും! അതുകൊണ്ട് തന്നെ ബംഗളുരു താരമായ ആഷിഖ് കുരുണിയനുമായി സാമ്യത നല്ലരീതിയിൽ പുലർത്തുന്നതായി നിങ്ങൾക് കളിയുടെ ഓരോ നിമിഷങ്ങളിലും കാണാൻ സാധിക്കും. ഒരു സൂപ്പർ-സബായും ആദ്യ പതിനൊന്നിലും ഉൾപെടുത്താനും നല്ല രീതിയിൽ എതിരാളികളുടെ പ്രതിരോധത്തിൽ സമർദ്ദം ചെലുത്തുവാനും ഇദ്ദേഹത്തിനെ കൊണ്ട് സാധിക്കും! ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിൽ കണ്ടെത്താൻ പറ്റാതിരുന്ന സൂപ്പർ-സബ് ആയി ബ്രയിസിനു തിളങ്ങുവാൻ സാധിക്കും എന്ന് നമ്മുക്ക് കരുതാം.

✍?വിനായക്. എസ്. രാജ്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply