കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഷഹജാസ് തെക്കൻ ടീം വിടാൻ ഒരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ആഴ്ച സില്ലിസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച് ഷഹജാസും ബ്ലാസ്റ്റേഴ്സ് ടീമും തമ്മിലുള്ള കരാർ അവസാനിപ്പിച്ചു. പരസ്പര ധാരണയിലാണ് കരാർ അവസാനിപ്പിച്ചതെന്നാണ് വിവരം.
വരുന്ന സന്തോഷ് ട്രോഫി കേരള ടീമിലേക്ക് ഒരുപക്ഷേ ഷഹജാസ് സ്ഥാനം നേടിയേക്കാം. ശേഷം ഗോകുലം കേരളയോ, കേരള യൂണിറ്റഡോ തുടങ്ങിയ ടീമുകളിലേക്ക് ഷഹജാസ് എത്തിച്ചേരാനാണ് സാധ്യത.
ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ടീം വിടുന്നു | Zilliz Exclusive ☞ https://t.co/JL6ywreYS4
— ZilliZ (@zillizsng) September 24, 2021
2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ഷഹജാസ് കഴിഞ്ഞ വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിനായി കളിച്ച താരമാണ്. കേരള പ്രീമിയർ ലീഗ് ചാംപ്യൻമാരായ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ ഉൾപ്പെടെ ഷഹജാസ് ഭാഗമായിരുന്നു.
✍? എസ്.കെ.
Leave a reply