ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതായി സ്വപ്നം കണ്ടെന്നും, സമാധാനം ലഭിക്കുന്നില്ലെന്നും ഒരു ആരാധിക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയുമായി ഇപ്പോൾ ഇതാ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.
“ഒരു ആശങ്കയും വേണ്ട, അദ്ദേഹം എവിടെയും പോവുന്നില്ല. നിങ്ങൾ സമാധാനത്തോടെ ഉറങ്ങൂ. കൂടാതെ ഏഴാം തീയ്യതിക്ക് വേണ്ടി കാത്തിരിക്കൂ.”- നിഖിൽ ട്വിറ്ററിൽ കുറിച്ചു.
Don't worry, he's not going anywhere. You can sleep in peace and get excited for 07/02/2023.
— Nikhil B (@NikhilB1818) February 5, 2023
ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ സ്നേഹിക്കുന്ന പരിശീലകനാണ് സെർബിയക്കാരനായ ഇവാൻ. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഇവാൻ പരിശീലക സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പടർന്നിരുന്നു. ഇതിൽ ആശങ്കയിലായിരുന്ന ആരാധർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്‌ടറുടെ ഇന്നത്തെ ട്വീറ്റ്.
Leave a reply