ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറന്റ് കപ്പിലെ പ്രകടനം || Durand Cup Review

ഡ്യൂറന്റ് കപ്പിലെ ഒരു മോശം അവസ്ഥയ്ക്ക് ശേഷം, കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസണിന്റെ മൂന്നാം ഘട്ടം കൊച്ചിയിൽ ആരംഭിക്കാൻ പോകുന്നു. നമുക്കറിയാവുന്നതുപോലെ, കൊൽക്കത്തയിലെ അവസ്ഥകൾ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമല്ലായിരുന്നു. പരിശീലന സൗകര്യത്തിന്റെ അഭാവം മൂലം ആകെ 14 ദിവസങ്ങളിൽ നിന്നും 5 ദിവസത്തേക്ക് മാത്രമാണ് 2-3 മണിക്കൂർ പരിശീലന കാലയളവ് ലഭിച്ചത്. ഇത് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമിന് കൂടുതൽ പുരോഗതി നൽകില്ല. ശരീരത്തിന്റെ കരുത്തിന്റെയും കണ്ടീഷനിംഗിന്റെയും അഭാവം കളിക്കാർക്ക് പരിക്കേൽക്കാനിടയാക്കും. ബ്ലാസ്റ്റേഴ്സ് താരങ്ങൾ എങ്ങനെ കളിച്ചുവെന്ന് നോക്കിയാൽ പോലും, സുരക്ഷിതമായൊരു കളി ഒരു പ്രാഥമിക ലക്ഷ്യമായിരുന്നു എന്നത് നമുക്ക് മനസിലാക്കാൻ സാധിക്കും.

ഒരു മൂന്നാം ഡിവിഷൻ ക്ലബ്ബിനോട് തോൽക്കുന്നത് നമുക്ക് ഒരു ഒഴിവുകഴിവ് പറയാൻ കഴിയുന്ന ഒരു കാര്യമല്ല, സാഹചര്യങ്ങൾ നമുക്ക് അനുയോജ്യമല്ലെങ്കിൽ പോലും, സാഹചര്യങ്ങളെ നമുക്ക് കുറ്റപ്പെടുത്താനാകാത്ത സന്ദർഭങ്ങളുണ്ടായിരുന്നു. എന്നാൽ പോലും ടീം നിബന്ധനകളിൽ നിന്നും മികച്ചത് നൽകി എന്നുള്ളതാണ് വസ്തുത.

മനസിലാക്കേണ്ട ചില കാര്യങ്ങൾ.

ബ്ലാസ്റ്റേഴ്‌സ് പ്രധാനമായും ഒരു 4-4-2 ഫോർമേഷനിൽ ആണ് കളിക്കാൻ ശ്രമിച്ചിരുന്നത്, ചില സന്ധർഭങ്ങളിൽ ഒരു 4-2-3-1/4-3-3 എന്നിങ്ങനെയും മാറുന്നതായി കാണുവാൻ സാധിച്ചിരുന്നു.

ഡ്യുറന്റ് കപ്പിൽ നടപ്പാക്കിയ തന്ത്രങ്ങളും, ഘടനാപരമായ ഒരുക്കങ്ങളും പ്രധാനമായും ബ്ലാസ്റ്റേഴ്സിന്റെ അടിസ്ഥാനപരമായ ഘടനകൾ ആയിട്ടാണ് മനസിലാക്കാൻ സാധിച്ചത്. ലോകമെമ്പാടുമുള്ള ഓരോ ടീമിനും അടിസ്ഥാനപരമായ, തന്ത്രപരമായ ഘടനയുണ്ട് (Tactical structure). അതിന്റെ അടിസ്ഥാനത്തിലാണ് ഒരു ടീമിന് സിസ്റ്റം ഉണ്ടാവുകയും, ഒരു പ്ലെയിങ് സ്റ്റൈൽ ഉണ്ടാവുകയും ചെയ്യുന്നത്. ആയതിനാൽ, പുർണമായും ടീമിനെ വിലയിരുത്തുവാനുള്ള സമയം ആയിട്ടില്ല.

ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം.

ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് അറ്റാക്കിനെക്കാളും കാര്യക്ഷമമായി തോന്നിയിട്ടുണ്ട്, ഇവാൻ വുകോമനോവിച്ച് വിംഗ് സിസ്റ്റത്തിൽ കാര്യമായി ശ്രദ്ധ പുലർത്തുന്നായി കാണുവാൻ സാധിച്ചിട്ടുണ്ട്. പ്രധാനമായും വിങ്ങേഴ്സ് ഇൻവെർട്ടഡ് ആയി നിൽക്കുകയും വലതുവശത്തു നിൽക്കുന്ന പ്രശാന്ത് ത്രൂ-ബോളുകളും കട്ട്‌-പാസ്സുകളും ഇടുന്നതായും കാണുവാൻ സാധിച്ചു. സെത്യാസെൻ സിംഗ് ഇടതു ഫ്ലാങ്കിലൂടെ ഷോട്ടുകൾ പായിക്കുന്നതും ഡ്രിബിൾ ചെയ്യുന്നതും പല നിമിഷങ്ങളിൽ കാണുവാൻ സാധിക്കാറുണ്ടായിരുന്നു. സെൻട്രൽ-മിഡ്‌ഫീൽഡ്ർസ് പിന്നിലേക്ക് ഡ്രോപ്പ് ആവുകയും വിംഗ്-ബാക്കുകൾക്ക് ഓവർലാപ്പ് ചെയ്യുവാനുള്ള അവസരം നൽകുകയും ചെയ്യുന്നു. അഡ്രിയാൻ ലൂണയുടെ സാന്നിദ്ധ്യം അക്രമണത്തെ തുടരുവാൻ സഹായിക്കുന്നു. പക്ഷെ, ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ വെല്ലുവിളിയായി നില്കുന്നത് അറ്റാക്കിങ് തേർഡിൽ പന്ത് ഹോൾഡ് ചെയ്യുവാനാണ്. ബ്ലാസ്റ്റേഴ്സ് മുഴുവൻ ടീമിനൊപ്പം ഇതുവരെ കളിച്ചിട്ടില്ലാത്തതിനാൽ, ഇതിൽ വ്യക്തമായി കാണാവുന്ന ഒരു പഴുതുകൾ ഇതാണ്, അൽവരോ വാസ്ക്‌വേസിന്റെ സാന്നിധ്യം ഈ പ്രതിസന്ധിയെ മറികടക്കുവാൻ സഹായിക്കും എന്ന് കരുതുന്നു. പക്ഷെ ഹൈ-പ്രെസ്സിങ് ഗെയിം ബ്ലാസ്റ്റേഴ്‌സിനു താങ്ങുവാൻ സാധിക്കുമോ എന്നാണ് ഉറ്റുനോക്കേണ്ടത്!

പ്രതിരോധത്തിലെ പിഴവുകൾ.

ഇത് ഒരു പ്രീ സീസൺ കാലമായതിനാൽ തന്നെ , ഡിഫൻസിനെ അന്ധമായി വിമർശിക്കുന്നത് ശരിയല്ല. ബ്ലാസ്റ്റേഴ്സ് ചെയ്യുന്ന പിഴവുകൾ തിരുത്താവുന്നവയാണ്.

ഇതിൽ ചെയ്ത പിഴവുകൾ സാഹചര്യങ്ങൾ എന്ന് പറഞ്ഞ് ന്യായികരിക്കുവാൻ കഴിയില്ല, അതേപോലെ തിരുത്തുവാൻ കഴിയാത്തതാണ് എന്നും പറയാൻ കഴിയില്ല.

•(SCREENSHOT-1)

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഒരു ഡൽഹി താരത്തെ പ്രെസ്സ് ചെയ്യുന്നു. ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് പോലെ പ്ലാസാ ഫ്രീ-ആയി നിൽക്കുകയും അനായാസം സിപോവിച്ചിനെയും ജെസ്സെലിനെയുന്ന മറികടക്കുന്നു….

•(SCREENSHOT-2)

ഡൽഹിയിക്ക് അനുകൂലമായ സെറ്റ്-പീസിൽ ജെസ്സലിന്റെ ഒരു ചെറിയ പിഴവ്. സെക്കന്റ്‌-ബോൾ വരുകയും അതിനെ ജഡ്ജ് ചെയ്യാതെ ഡൽഹി പ്ലയെറിന് പ്രഷർ നൽകാത്തത് കൊണ്ട് തന്നെ പിന്നീട് അത് ഷോട്ടിലേക്ക് മാറുന്നു.

•(SCREENSHOT-3)

ബ്ലാസ്റ്റേഴ്സിന്റെ 3 താരങ്ങൾ ബംഗ്‌ളൂരു താരത്തെ ബ്ലോക്ക്‌ ചെയ്യുന്നു. ബംഗ്‌ളൂരുവിന്റെ അടുത്ത പാസ്സിങ് ഓപ്ഷൻ ആയ താരത്തെ യാതൊരു പ്രഷർ നൽകാതെ വിടുകയും, രണ്ടാമത് അത് ബ്ലാസ്റ്റേഴ്സിന് എതിരെയായി ഒരു ഷോട്ട്-ഓൺ ടാർഗറ്റ് ആയി മാറുകയും ചെയ്യുന്നു.

ഒരു പക്ഷെ, ഇവാൻ തന്റെ പ്ലയേഴ്‌സിനോട് അധികം ഫിസിക്കൽ ഗെയിം കളിക്കുവാൻ അവശ്യപ്പെട്ടിട്ടുണ്ടാവില്ല. ബംഗ്‌ളൂരുവിനു എതിരെയുള്ള മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സിന് പ്രീ -മാച്ച് പരിശീലനം പോലും ലഭിച്ചിരുന്നില്ല. അതിനാൽ ശാരീരികമായ വെല്ലുവിളികൾ ടീമിന് ഉണ്ടായിരുന്നിരിക്കാം.

ഒരുപക്ഷെ ഇപ്പോൾ സംഭവിച്ച തെറ്റുകൾ നല്ലതിനാണ്, അല്ലെങ്കിൽ സീസൺ ആരംഭിച്ചതിനുശേഷം ഇത് മനസ്സിലാക്കുവാൻ കോച്ചിനു ബുദ്ധിമുട്ടായെന്നും വരാം.

✍?വിനായക്. എസ്. രാജ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply