മഞ്ഞപ്പട നൽകുന്ന സ്നേഹത്തെ അഭിനന്ദിക്കുന്നു. അവരെ നിരാശപ്പെടുത്തില്ല: സിപോവിക്ക്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നവംബർ 19ന് ആരംഭിക്കാനിരിക്കെ indiansuperleague.comന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ മനസ്സുതുറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഏണെസ് സിപോവിക്ക്.

ആരാധകരുടെ സ്നേഹത്തെ കുറിച്ചുള്ള ചോദ്യത്തിന്- കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ തങ്ങളെ കൊണ്ട് പറ്റുന്നതെന്നും ചെയ്യുമെന്നും, അവരെ സന്തോഷിപ്പിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി അണിയുമ്പോൾ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും മഞ്ഞപ്പടയുടെ സ്നേഹത്തെ അഭിനന്ദിച്ചുകൊണ്ട് സിപോവിക്ക് പറഞ്ഞു.

ഇന്ത്യൻ താരങ്ങളും ടീമിൽ പ്രധാനപ്പെട്ടതാണെന്നും, അവർ ടീമിന് വേണ്ടി വിജയങ്ങൾ നേടുമെന്നും, ഒരു വിദേശ സീനിയർ താരമെന്ന നിലയിൽ അവരെ അതിനു സഹായിക്കുക എന്ന ചുമതലയാണ് തനിക്ക് ടീമിലുള്ളതെന്നും സിപോവിക്ക് വ്യക്തമാക്കി.

തന്റെ സഹ പ്രതിരോധ താരമായ ലെസ്‌കോവിക്ക് മികച്ച താരമാണെന്നും, അദ്ദേഹത്തിന്റെ കഴിവും, പരിചയസമ്പത്തും ടീമിന് ഗുണം ചെയ്യുമെന്നും സിപോവിക്ക് പറഞ്ഞു. ടീമിലെ ഇന്ത്യൻ പ്രതിരോധ താരങ്ങളുമായും മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നും താരം കൂട്ടിച്ചേർത്തു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply