ബ്ലാസ്‌റ്റേഴ്‌സിന് ഇന്ത്യയിൽ നിന്നും എതിരാളികളില്ല. പുതിയ കണക്കുകൾ പുറത്തു വന്നു.

ഫുട്ബോൾ ടീമുകൾ ലോകമെമ്പാടും അറിയപ്പെടുന്നതിൽ കളിയോടൊപ്പം ആരാധകർക്കും വലിയ പങ്കാണുള്ളത്. ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാൻ സാധിക്കാത്ത വിധം സംഘടിത ആരാധക ബാഹുല്യമുള്ള ഫുട്ബോൾ ടീമാണ് മലയാളികളുടെ കേരള ബ്ലാസ്റ്റേഴ്‌സ്. കേരളത്തിൽ ഫുട്ബോൾ ആരവം തിരിച്ചുകൊണ്ടുവരുന്നതിൽ ബ്ലാസ്റ്റേഴ്‌സ് വഹിച്ച പങ്ക് ചെറുതല്ല. നവമാധ്യമങ്ങളുടെ ഈ കാലത്ത് സ്റ്റേഡിയത്തിലെത്തുന്നതുപോലെ തന്നെ ആരാധകരുടെ ഓൺലൈൻ സാന്നിധ്യവും ടീമുകൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പല ടീമുകളേക്കാളും ബഹുദൂരം മുന്നിലാണ്. അതിനോടൊപ്പം ചേർത്തുവെക്കാവുന്ന ഒരു കണക്കാണ് സ്പാനിഷ് സ്പോർട്സ് മാനേജ്‌മെന്റ് & സോഷ്യൽ മീഡിയ ഏജൻസിയായ ഡിപോർട്സ് & ഫിനാൻസസ്‌ എന്ന സ്ഥാപനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം (ഓഗസ്റ്റ് 2021) യൂട്യൂബിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമുകളുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതായി. ഏഷ്യ വൻകരയിലെ മുഴുവൻ കണക്കെടുത്താൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ആദ്യ അഞ്ച് പേരുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്സിനോട് മത്സരിക്കാൻ ഇന്ത്യയിൽ നിന്നുള്ള ഒരു ടീം പോലുമില്ല.

സൗദിയിൽ നിന്നുള്ള അൽഹിലാസ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയപ്പോൾ മൂന്നും നാലും സ്ഥാനങ്ങളിൽ ഇന്തോനേഷ്യൻ ടീമുകളായ പേർസിജ ജക്കാർത്തയും, പെർസിബും ഇടം നേടി. അഞ്ചാം സ്ഥാനത്ത് വീണ്ടും മറ്റൊരു സൗദി ടീമായ അൽനസ്സർ എഫ്.സിയാണ്.

കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന പരിശീലന മത്സരങ്ങൾ ലൈവായി യൂട്യൂബിൽ സംപ്രേഷണം ചെയ്തതാണ് ബ്ലാസ്റ്റേഴ്സിന് ഈ നേട്ടം കൈവരിക്കാൻ സഹായകരമായത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply