കൊച്ചി, സെപ്തംബർ 20, 2021
പുതിയ സീസൺ ഹീറോ ഐഎസ്എലിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി. 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അർപ്പിച്ചുള്ള ജഴ്സിയാണ്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സംഘമാണിത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവർക്കുള്ള ആദരമായി എല്ലാ ജഴ്സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക.
ടീമിന്റെ ഫുട്ബോളിനോടുളള അടങ്ങാത്ത അഭിനിവേശത്തെ പ്രതിനിധീകരിക്കുന്ന മഞ്ഞനിറമാണ് ആദ്യകിറ്റിലും. കേരളത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നു.
ഈ മാറ്റമില്ലാത്ത മഞ്ഞയ്ക്കൊപ്പം , കൊമ്പനും പരിപാലിക്കപ്പെടുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അഭിമാനത്തെ സൂചിപ്പിക്കുന്നു. ജഴ്സിയുളള ഇടതുവശത്തുള്ള നീലനിറം കൊമ്പന്റെ കൊമ്പുകളെ പ്രതിനിധീകരിക്കുന്നു. കൊമ്പന്റെ കണ്ണുകളുടെ രൂപമാണ് ജഴ്സിയുടെ സ്കിൻ പാറ്റേണിന് പ്രചോദനം.
ഈ ചരിത്രപരമായ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം. കേരളത്തിന്റെ ഫുട്ബോളിന് അത്ഭുതകരമായ സ്വാധീനമുണ്ടാക്കിയ പ്രതിഭകളെ ആദരിക്കുന്നതിലും അഭിമാനമുണ്ട്. ഈ ജഴ്സി എല്ലാത്തിന്റെയും ഒരു അടയാളമാണ്– സിക്സ് ഫെെവ് സിക്സ് സിഇഒ അമ്പർ അനേജ പറഞ്ഞു.
എന്നെ സംബന്ധിച്ചടുത്തോളം ഇത് ഏറെ വിശേഷപ്പെട്ടതാണ്. കാരണം കേരളത്തിന്റെ ഫുട്ബോൾ വികസനത്തിന് ഞങ്ങൾ പ്രതിഞ്ജാബദ്ധരായപ്പോൾ ഞങ്ങൾക്കറിയാമായിരുന്നു കേരളത്തിന് മഹത്തായ ഫുട്ബോൾ പാരമ്പര്യമുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും. ഈ വർഷം ഞങ്ങൾ ഈ മഞ്ഞ കവചം ധരിക്കുമ്പോൾ 1973ലെ മഹത്തായ കളിക്കാരുടെ ചൈതന്യം ഞങ്ങളിൽ നിറയും– കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.
ഹീറോ ഐഎസ്എൽ 2021-22 ആരംഭിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും കിറ്റുകൾ ക്ലബ്ബ് അനാവരണം ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വരുന്ന ഹീറോ ഐഎസ്എൽ 2021-22 സീസണിലെ ആദ്യ കിറ്റ് അനാവരണം ചുവടെയുള്ള ലിങ്ക് വഴി കാണാം.
Leave a reply