എടികെ മോഹൻ ബഗാനെതിരെ ഇന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ മലയാളി സൂപ്പർ താരമായ സഹൽ അബ്ദുൾ സമദ് ഉണ്ടാവില്ലെന്ന് സ്ഥിതീകരണം. പരിക്കിന്റെ ചെറിയ പ്രശ്നങ്ങൾ അലട്ടുന്ന സഹൽ എടികെ മോഹൻ ബഗാനെതിരെ കളിക്കാനുണ്ടാകില്ലെന്ന വിവരം പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ചെറിയ പരിക്കുള്ള സഹൽ ഇന്നത്തെ മത്സരത്തിനായി കൊൽക്കത്തയിലേക്ക് എത്തിയിട്ടില്ലെന്നും കൊച്ചിയിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. പരിക്ക് ഗുരുതരമല്ലെന്ന് സ്കാനിംഗിൽ നിന്ന് വ്യക്തമായെന്നും അടുത്ത മത്സരത്തിൽ താരം ടീമിലേക്ക് തിരിച്ചെത്തുമെന്നുമാണ് വാർത്തകൾ. പരിക്കേറ്റ സഹലിന് പകരം മറ്റൊരു യുവ താരമായ ബ്രൈസ് മിറാൻഡ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസൺ ഐ എസ് എല്ലിൽ ഇതു വരെ 10 മത്സരങ്ങളിലായി 220 മിനുറ്റുകൾ കളിച്ച ബ്രൈസ് രണ്ട് ഗോളുകൾക്ക് അസിസ്റ്റും നൽകിയിരുന്നു.
അതേസമയം മഞ്ഞ കാർഡുകളുടെ സസ്പെൻഷനെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായ ഉറുഗ്വെൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയും ഇന്ന് കളിക്കുന്നില്ല. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിന്റെ നിരാശയിൽ ഇരിക്കുമ്പോളാണ് ഇപ്പോൾ സഹലിന്റെ സേവനവും ടീമിന് നഷ്ടമാകുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.
Leave a reply