ഇന്ത്യൻ നേവി ടീമിനെതിരെ ബ്ലാസ്റ്റേഴ്സിന് വിജയം.

ഇന്ന് നടന്ന പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഇന്ത്യൻ നേവി ടീമിനെതിരെ കൊച്ചി പനംപള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

ആദ്യ പകുതിയിൽ ബുട്ടാനീസ് താരം ചെഞ്ചൊയും, രണ്ടാം പകുതിയിൽ സ്പാനിഷ് താരം അൽവാരോ വാസ്കസുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്. മുഴുവൻ വിദേശ താരങ്ങളും ടീമിനൊപ്പം ചേർന്നതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്.

ഡ്യൂറൻഡ് കപ്പിൽ ഏറ്റുമുട്ടിയപ്പോൾ ആഡ്രിയാൻ ലൂണയുടെ പെനാൽറ്റി ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയിരുന്നു. ഒക്ടോബർ 12ന് മാർ അതാനാഷ്യസ് ഫുട്ബോൾ അക്കാദമി ടീമുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലന മത്സരം.

തുടർന്ന് ഐ.എസ്.എൽ മത്സരങ്ങൾക്കായി ഗോവയിലേക്ക് യാത്രതിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ വച്ച് നാലാം ഘട്ട പരിശീലന മത്സരങ്ങളും പൂർത്തിയാക്കും.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply