കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിനുവേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി ജെസ്സെൽ കാർനെയ്‌റോയെ പ്രഖ്യാപിച്ചു. ടീം സമൂഹ മാധ്യമങ്ങളിലൂടെ ജെസ്സെലിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരമായിരുന്നു ഗോവ സ്വദേശിയായ ജെസ്സെൽ. തുടർന്നുള്ള സീസണുകളിൽ ജെസ്സെൽ ടീമിലെ സ്ഥിര സാന്നിധ്യങ്ങളിൽ ഒരാളാണ്. 31കാരനായ ജെസ്സെൽ ഗോവൻ ടീമായ ഡംപോയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ജെസ്സെൽ ടീമിലെത്തിയ ആദ്യ സീസണിൽ തന്നെ വളരെയേറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പരിചയ സമ്പന്നരായ വിദേശ താരങ്ങളുൾപ്പെടെ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിനെ മുന്നിൽ നിന്നു നയിക്കാനുള്ള അവസരമാണ് ജെസ്സെലിന് കൈവന്നിരിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply