“ആര് ഗോൾ അടിക്കുന്നു എന്നത് പ്രധാനമല്ല; ഗോളും, വിജയവുമാണ് പ്രധാനം.”

മത്സരത്തിൽ ഏത് താരം ഗോൾ അടിക്കുന്നു, ഏത് താരം അസ്സിസ്റ്റ് നൽകുന്നു എന്നിവ പ്രധാനമല്ലെന്നും, ഗോൾ നേടുകയും, വിജയിക്കുകയുമാണ് പ്രധാനമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്.

കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും, അതുവഴി ഗോൾ കണ്ടെത്തുകയുമാണ് വേണ്ടതെന്നും, അവിടെ ഏത് താരം ഗോളടിച്ചു, ഏത് താരം പാസ് നൽകി എന്നതിൽ കാര്യമില്ലെന്നും ഇവാൻ പറഞ്ഞു. പക്ഷെ സഹലും, വിൻസിയുമടക്കമുള്ള താരങ്ങൾ ഗോളുകൾ സ്കോർ ചെയ്യേണ്ടതുണ്ടെന്നും എന്നാൽ ഗോൾ സ്കോർ ചെയ്യുന്നത് ആരാണെന്നതിൽ ആശങ്കപ്പെടുന്നില്ലെന്നും കോച്ച് വ്യക്തമാക്കി.

നാളെ ഈസ്റ്റ് ബംഗാളിനെ നേരിടാനിരിക്കെ നടത്തിയ പത്ര സമ്മേളനത്തിലാണ് കോച്ചിന്റെ പ്രതികരണം. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ അഞ്ച് ഗോളുകളിൽ മൂന്നിലും അസ്സിസ്റ്റ് നൽകിയത് ലൂണ ആയതിനാൽ സഹലും, വിൻസിയുമടക്കമുള്ള താരങ്ങളിൽ നിന്നും കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടോ എന്ന സില്ലിസ് പ്രതിനിധി നവ്യ ചിറക്കലിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോച്ച് ഇവാൻ.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply