ഇത് നടന്നാൽ കളി മാറും: കരോലിസ് | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന് വേണ്ടിയുള്ള പരിശീലന പരിപാടികളിൽ ശ്രദ്ധ ചെലുത്തുകയാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ വരും കാല പദ്ധതികളെ കുറിച്ച് സംസാരിക്കവെ മത്സരങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തെ പറ്റി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതികരിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ 30 മത്സരങ്ങൾ ഉണ്ടാവുന്നത് ഗുണം ചെയ്യുമെന്നും, കൂടെ ലീഗ് കപ്പ് പോലുള്ള ടൂർണ്ണമെന്റുകൾ കൂടെ ഉണ്ടെങ്കിൽ ഒരു വർഷം ടീമുകൾക്കും, താരങ്ങൾക്കും ലഭിക്കേണ്ട അത്രയും മത്സരങ്ങൾ ലഭിക്കുമെന്നും കരോലിസ് പറഞ്ഞു.

കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗ് റിസേർവ് ലീഗ് പോലുള്ള ആശയങ്ങൾ അറിയുന്നുണ്ടെന്നും. ഇത്തരം നീക്കങ്ങൾ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും, യുവ താരങ്ങൾ വളർന്നു വരാനുള്ള അവസരമായി ഇത് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply