കേരള ബ്ലാസ്റ്റേഴ്സിന് പരാജയം | ജംഷഡ്‌പൂർ വിജയിച്ചത് മൂന്ന് ഗോളുകൾക്ക്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നു നടന്ന പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ജംഷഡ്‌പൂർ എഫ്.സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ജംഷഡ്‌പൂരിന് വേണ്ടി ആദ്യ രണ്ട് ഗോളുകൾ നേടിയത് ബോറിസാണ്. മൂന്നാം ഗോൾ വാൾസ്കിസും നേടി. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.

ഗോവയിലെത്തിയ ശേഷം ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന മൂന്നാമത്തെ പരിശീലന മത്സരമായിരുന്നു ഇന്നത്തേത്. ആദ്യ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ഒഡിഷ എഫ്.സിയും, ചെന്നൈയിൻ എഫ്.സിയുമായിട്ടായിരുന്നു ഈ മത്സരങ്ങൾ. നേരത്തെ ഗോവയിലെത്തിയ ആദ്യ ആഴ്ച്ചയിൽ തന്നെ എഫ്.സി.ഗോവയുമായി ഒരു മത്സരം നിശ്ചയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ആ മത്സരം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കോവിഡ് സുരക്ഷാ മാനദണ്ഡമായ ബയോ ബബിളിൽ പ്രവേശിക്കുന്നതിനായി ടീം ക്വാറന്റൈനിലേക്ക് കടന്നു. ഇതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയത്. ഇനി നവംബർ 12നാണ് ജംഷഡ്‌പൂർ എഫ്.സിയുമായി തന്നെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലന മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply