“ക്ഷമയോടെ ഇരിക്കൂ”, ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കരോലിസ് | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം. മൂന്നാം ഘട്ട പരിശീലന മത്സരങ്ങൾ കൊച്ചിയിൽ തുടങ്ങാനിരിക്കവെ ടീമിന്റെ പുതിയ പദ്ധതികൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നുയെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് വ്യക്തമാക്കി.

മികച്ച വിദേശ താരങ്ങളെയാണ് ടീമിൽ ഇത്തവണ എത്തിച്ചതെന്നും, കോച്ചിലും, കോച്ചിങ് സ്റ്റാഫ് അംഗങ്ങളിലും പൂർണ്ണ വിശ്വാസമുണ്ടെന്നും കരോലിസ് സ്കിൻകിസ് പ്രതികരിച്ചു.

കഴിഞ്ഞ തവണ പറ്റിയ തെറ്റുകളിൽ നിന്നും ഒരുപാട് പാഠങ്ങൾ പടിച്ചെന്നും, അത് പരിഹരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞ അദ്ദേഹം ഇത്തവണ വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചത് ഇത്തരം ലക്ഷ്യങ്ങൾ കൂടെ മുന്നിൽ കണ്ടാണെന്നും പറഞ്ഞു.

ആരാധകരോട് വളരെയേറെ സ്നേഹം ഉണ്ടെന്നും, അവരുടെ അകമഴിഞ്ഞ പിന്തുണയിൽ എല്ലാവിധ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പറഞ്ഞ കരോലിസ് ആരാധകരോട് അല്പം കൂടെ ക്ഷമയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. തങ്ങൾ ഒരു കൂട്ടം ചെറുപ്പകാരുടെ ടീം ആണെന്നും. ഈ യുവതാരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ യുവ താരങ്ങൾക്ക് വേണ്ട പിന്തുണ നൽകി അവർക്ക് മികച്ച കളിക്കാരാവാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിക്കുന്നുണ്ടെന്നും, ഇതിനു വേണ്ടിയാണ് കഴിഞ്ഞ സീസൺ അവസാനിച്ചത് മുതൽ താരങ്ങൾ പ്രത്യേക പരിശീലനം നൽകിയതെന്നും കരോലിസ് സൂചിപ്പിച്ചു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply