കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം ഹക്കു ഈസ്റ്റ് ബംഗാളിലേക്ക് എത്താൻ സാധ്യത.

2021-22 ഐ.എസ്.എൽ സീസണു വേണ്ടി ടീമുകളെല്ലാം തയ്യാറെടുപ്പുകൾ നടത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കോച്ച് ഇവാനു കീഴിൽ കഴിഞ്ഞ ആഴ്ച്ച കൊച്ചിയിൽ പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സെന്റർ ബാക്ക് താരം അബ്ദുൽ ഹക്കു ലോൺ അടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിലേക്ക് എത്തുമെന്ന് സൂചനകൾ ഉണ്ട്.

ഒരു സീസൺ ലോൺ അടിസ്ഥാനത്തിലായിരിക്കും മലപ്പുറം സ്വദേശി ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഈസ്റ്റ് ബംഗാളിലേക്ക് എത്തുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിച്ച താരം 2018ലാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. നിലവിൽ താരത്തിന് 2023വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ട്. പത്ത് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ഹക്കു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഒരു ഗോളും നേടിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ പല ടീമുകളിൽ നിന്നും മറ്റു താരങ്ങൾക്ക് വേണ്ടിയും ഈസ്റ്റ് ബംഗാൾ ശ്രമം നടത്തുന്നുണ്ട്.

  • – എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply