ഓരോ ഗോളിനും 14 വൃക്ഷ തൈ | കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മഞ്ഞപ്പട.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ ജേഴ്‌സിയോടൊപ്പം ലഭിക്കുന്ന ടാഗ് ഭൂമിയിൽ അലിഞ്ഞു ചേരുന്ന ഒന്നാണെണ് ടീം ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ ഓരോ ടാഗിലും വൃക്ഷ തൈ വിത്തുകൾ വച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു. ഈ ടാഗുകളിലെ വിത്തുകൾ ജേഴ്‌സി വാങ്ങുന്ന ഓരോരുത്തരും നട്ടു പരിപാലിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ ആശയം മുന്നോട്ട് വെക്കുന്നത്. ഭൂമിയിൽ ഉപേക്ഷിക്കപ്പെടുന്ന ടാഗുകളിൽ നിന്നു പോലും ഒരു വൃക്ഷ തൈ നാമ്പ് മുളക്കുമെന്നതാണ് ഇത്തരം ബയോഡിഗ്രേഡബിൾ ടാഗുകളുടെ പ്രത്യേകത.

തുടർന്ന് ഈ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ തങ്ങളും ആഗ്രഹിക്കുന്നുവെന്ന് മഞ്ഞപ്പട മറുപടി നൽകി. അതിന്റെ ഭാഗമായി ഈ വർഷം ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ നേടുന്ന ഓരോ ഗോളിനും കേരളത്തിലെ പതിനാലു ജില്ലകളിലുമായി ഓരോ വൃക്ഷ തൈകൾ വീതം വെക്കുമെന്നാണ് മഞ്ഞപ്പടയുടെ ആഹ്വാനം.

കേരള ബ്ലാസ്റ്റേഴ്സിന്റെയും, മഞ്ഞപ്പടയുടെയും ഈ പുതു മാതൃകയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply