കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പ് അടുത്ത മാസം നവംബറിൽ ആരംഭിക്കാനിരിക്കെ ടീമുകളുടെ മാർക്കറ്റ് വാല്യൂ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ട്രാൻസ്ഫെർ മാർക്കറ്റ് വെബ്സൈറ്റ്. ഓരോ ടീമുകളിലെയും കളിക്കാരുടെ ആകെ മാർക്കറ്റ് വാല്യൂവാണ് ടീമുകളുടെ സ്‌ക്വാഡ് മാർക്കറ്റ് വാല്യൂ എന്നറിയപ്പെടുന്നത്.

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കണക്ക് പ്രകാരം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 43 കോടി രൂപ സ്‌ക്വാഡ് വാല്യൂ ഉള്ള ഒഡീഷ എഫ്.സിയാണ് ഇത്തവണ ഒന്നാമത്. എ.ടി.കെ.മോഹൻ ബഗാൻ, ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

40 കോടി 20 ലക്ഷം രൂപയാണ് അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് വാല്യൂ. 397 കോടി രൂപയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മുഴുവൻ താരങ്ങളുടെയും സ്‌ക്വാഡ് വാല്യൂ.

എന്നാൽ ഇത് കേവലം മാർക്കറ്റ് വാല്യൂ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ മാത്രമാണ്. താരങ്ങളും ടീമുകളും തമ്മിൽ എത്തിച്ചേരുന്ന കരാർ തുക ഇതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കാം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply