കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥത കൈമാറ്റം സാധ്യത മങ്ങുന്നു | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥത കൈമാറ്റം സംബന്ധിച്ച വാർത്ത കഴിഞ്ഞ ജൂലൈ മാസത്തിൽ സില്ലിസ് ആയിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. തുടർന്ന് ഉടമസ്ഥത കൈമാറ്റ ചർച്ചകൾക്കുള്ള സാഹചര്യം കോവിഡ് നിയന്ത്രണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.

മലയാളി വ്യവസായിയുടെ നേതൃത്വത്തിലുള്ള ഒരു നിക്ഷേപ കമ്പനി ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നത്. ഇതു സംബന്ധിച്ച ആദ്യഘട്ട ചർച്ചകളും നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഉടമസ്ഥത കൈമാറ്റം സംബന്ധിച്ച ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കാനാവാതെ വന്നതോടെ പുതിയ നിക്ഷേപകർ ബ്ലാസ്റ്റേഴ്സിലേക്ക് എത്താനുള്ള സാധ്യതകൾ മങ്ങുകയാണ്. എന്നാൽ ചർച്ച പൂർണ്ണമായും വഴിമുട്ടി എന്നു പറയാനാവില്ല. പക്ഷെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ പ്രസ്തുത നിക്ഷേപ കമ്പനി നിലവിലുള്ള മറ്റു ഐ.എസ്.എൽ ടീമുകളെ സ്വന്തമാക്കാനോ അല്ലെങ്കിൽ പുതുതായി ഒരു ടീമിനെ ഐ.എസ്.എല്ലിലേക്ക് എത്തിക്കാനോ ശ്രമം നടത്തുമെന്നാണ് അറിയുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply