ആരാധകരെ പറ്റി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്‌ ബ്രൈസ് മിറാൻഡയ്ക്ക് പറയാനുള്ളത് ഇതാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെന്നും, കേരളത്തിൽ കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫർ ലഭിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കുക കൂടെ ചെയ്തില്ലെന്നും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ ബ്രൈസ് മിറാൻഡ പറഞ്ഞു. ജീക്സൺ, കെപി രാഹുൽ എന്നിവർക്കൊപ്പം മുൻപ് ദേശിയ ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ടെന്നും, എന്നാൽ സഹൽ, കാബ്രാ എന്നിവർ ഉൾപ്പെടെയുള്ള മറ്റു താരങ്ങളുടെ കൂടെ പന്തു തട്ടാനുള്ള കാത്തിരിപ്പിലാണ് താനെന്നും താരം വെളിപ്പെടുത്തി. കൂടാതെ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചേരാൻ സാധിച്ചതിലുള്ള സന്തോഷത്തിലും, ത്രില്ലിലുമാണ് താനെന്നും മിറാൻഡ കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മിറാൻഡ മനസ്സുതുറന്നത്.

അഭിമുഖത്തിന്റെ പൂർണ്ണ രൂപം:

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply