കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സെയ്ത്യാസെൻ സിങ് മുംബൈ സിറ്റിയിലേക്ക്. ഒരു സ്വാപ്പ് ഡീലിന് സാധ്യത.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിങ്ങറായ സെയ്ത്യാസെൻ സിങ് ISL ചാമ്പ്യൻ ടീമായ മുംബൈ സിറ്റിയിലേക്കെന്ന് സൂചന. 29 കാരനായ താരം കേരളാ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളത്തിലിറങ്ങിയിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്. സി, ഡൽഹി ഡൈനാമോസ് എഫ്. സി എന്നീ ടീമുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവിൽ താരത്തിന് ഒരു വർഷം കൂടെ കേരളാ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. സെയ്ത്യാസെൻ നു പകരമായി ഒരു മുംബൈ സിറ്റി എഫ്. സി താരം കേരളാ ബ്ലാസ്റ്റേഴ്സിൽ എത്താനും സാധ്യതകൾ ഏറെയാണ്.

കഴിഞ്ഞ രണ്ടു സീസണുകളിലായി കേരളാ ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള സെയ്ത്യാസെൻ ടീമിനായി 2 അസിസ്റ്റുകളും 1 ഗോളും നേടിയിട്ടുണ്ട്  എൽക്കോ ശട്ടോറിയ്ക്ക് കീഴിൽ 10 മത്സരങ്ങൾ കളിച്ച താരത്തിന് കഴിഞ്ഞ സീസണിൽ ഒരു പകരക്കാരന്റെ റോൾ ആയിരുന്നു. കിബു വികൂനയ്ക്ക് കീഴിൽ 12 മത്സരങ്ങളിൽ കളിക്കളത്തിലിറങ്ങാൻ സാധിച്ചെങ്കിലും ചുരുക്കം മിനിറ്റുകൾ മാത്രമാണ് അവസരം ലഭിച്ചത്. സെയ്ത്യാസെൻ സിങ്, ശുഭ ഘോഷ്, മഹേഷ് നോറം എന്നിവർ ടീം വിടുമെന്ന് നേരത്തെ തന്നെ ZilliZ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ശുഭ ഘോഷ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറുമെന്നാണ് സൂചനകൾ. മഹേഷിന്റെ കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply