ചൊറിയന്മാർക്കാണോ പ്രശാന്തിന്റെ ചവിട്ട് ?! ആ സെലിബ്രേഷന്റെ അർത്ഥമെന്ത് ?!

ഇന്നു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒഡീഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയ മലയാളി താരം കെ.പ്രശാന്തിന്റെ ഗോൾ ആഘോഷം ചർച്ചയാവുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോളിന്റെ ലീഡും വിജയവും സമ്മാനിച്ച ഈ ഗോൾ നേടിയ ഉടൻ മൊബൈൽ കീപാഡിൽ ടൈപ്പ് ചെയ്യുന്നത് കാണിച്ച ശേഷം ഈ ഫോൺ എറിഞ്ഞ് ചവിട്ടി തെറിപ്പിക്കുന്നതായാണ് പ്രശാന്ത് കാണിച്ചത്.

എന്നാൽ ഈ ഗോൾ ആഘോഷത്തിന്റെ അർത്ഥം പ്രശാന്തിനെതിരെ സൈബർ അക്രമണം നടത്തുന്നവർക്കെതിരെയുള്ള ചവിട്ടാണ് എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സൈബർ ആക്രമണത്തിന് പ്രശാന്ത് നിരന്തരം ഇരയാവുന്നത് ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കമന്റ് ബോക്സുകൾ പരിശോധിച്ചാൽ മനസ്സിലാവുന്ന കാര്യമാണ്. ഇത്തരത്തിലുള്ള കീബോർഡ് പോരാളികൾക്കെതിരെ നൽകിയ ചവിട്ടാണ് പ്രശാന്തിന്റെ ഇന്നത്തെ ഗോളും, പിന്നാലെ വന്ന ഗോൾ ആഘോഷവുമെന്നാണ് ആരാധകർ പറയുന്നത്.

മത്സരത്തിന്റെ 85-ാം മിനുട്ടിൽ അഡ്രിയാൻ ലൂണ നൽകിയ പന്താണ് പ്രശാന്ത് ഗോളാക്കി മാറ്റിയത്. മത്സരത്തിൽ 2-1 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.


✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply