കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലന മത്സരങ്ങൾ | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

ഡ്യൂറൻഡ് കപ്പിന് ശേഷം കൊച്ചിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത പരിശീലന മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നു. ഒക്ടോബർ 8ന് ഇന്ത്യൻ നേവിയുമായാണ് ആദ്യ മത്സരമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തുടർന്ന് ഒക്ടോബർ 12ന് മാർ അതാനാഷ്യസ് ഫുട്ബോൾ അക്കാദമി ടീമുമായും ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരങ്ങൾ പൂർത്തിയാക്കും. ഇതിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിനുവേണ്ടി ഗോവയിലേക്ക് യാത്ര തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഗോവയിയും ചില പരിശീലന മത്സരങ്ങൾക്ക് പദ്ധതി ഇടുന്നുണ്ട്.

വരുന്ന ഐ.എസ്.എൽ സീസണിനു വേണ്ടി വളരെ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചിരുന്നു. അതിനിടയിൽ കേരള യുണൈറ്റഡ്, ജമ്മു കാശ്മീർ ഇലവൻ തുടങ്ങിയ ടീമുകളുമായി ചില പരിശീലന മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ വച്ചു പൂർത്തിയാക്കി. തുടർന്ന് ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലെത്തിയ ടീം ഗ്രൂപ്പ് തല മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.

മുഴുവൻ വിദേശ താരങ്ങളും ടീമിനൊപ്പം ചേർന്ന ശേഷമുള്ള ആദ്യ പരിശീലന മത്സരങ്ങളാണ് ഇപ്പോൾ നടക്കാനിരിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply