ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പിന് അരങ്ങൊരുങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പരിശീലന മത്സരങ്ങളുമായി മികച്ച തയ്യാറെടുപ്പുകൾ നടത്തുകയാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. മറ്റു വർഷങ്ങളിൽ നിന്നും വിപരീതമായി വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിക്കാൻ ഇത്തവണ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ദീർഘകാലം പുതിയ കോച്ചിനുകീഴിൽ പരിശീലിക്കാൻ ടീമിന് സാധിച്ചതിനാൽ മികച്ച പ്രകടനമാണ് ആരാധകർ ഇത്തവണ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത്. പരിശീലന മത്സരങ്ങളിൽ ഉൾപ്പെടെ ടീം മികച്ച പ്രകടനം പുറത്തെടുത്തതും ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശവുമായി പുതിയ പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്. ശങ്കരൻ ചേട്ടൻ എന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകനായ കഥാപാത്രത്തെയാണ് പ്രൊമോയിൽ കാണിക്കുന്നത്. കൂടാതെ “ബ്ലാസ്റ്റേഴ്‌സ് 11 പേരുടെ മാത്രം ടീം അല്ല, ലക്ഷങ്ങളുടെ വികാരമാണ്” എന്ന ടാഗ് ലൈനും വീഡിയോ മുന്നോട്ട് വെക്കുന്നു. മുൻ സീസണിൽ ‘അടുത്ത അൻപത് വർഷവും സ്റ്റേഡിയത്തിലെത്തുമെന്ന് പറയുന്ന കോശി’ “ഇടഞ്ഞ കൊമ്പനെ തടഞ്ഞു നോക്കടാ”, “കലിപ്പടക്കണം കപ്പടിക്കണം” തുടങ്ങിയ പ്രോമോ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മത്സര ഫലം മോശമാണെങ്കിൽ ടീമിന് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുന്നത് ഈ പ്രോമോ വീഡിയോകളിലൂടെ ആണെങ്കിലും പല പ്രോമോകളും മറ്റു ടീമുകളുടെ വിഡിയോകളെക്കാൾ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയത് കൂടെയാണ്. ഇനി ആരാധകർ പറയും പോലെ ശങ്കരൻ ചേട്ടന്റെ കാലം.
ചാനലുകളിൽ വീഡിയോ പ്രത്യക്ഷപെട്ടു തുടങ്ങിയെങ്കിലും സോഷ്യൽ മീഡിയകളിൽ ഇതുവരെ വീഡിയോ പുറത്തുവിട്ടിട്ടില്ല.
✍? എസ്.കെ.
Leave a reply