സഹലിന് ഐസ്ലാൻഡ് ക്ലബ്ബിലേക്ക് അവസരം ലഭിച്ചു; പക്ഷെ പിന്നീട് സംഭവിച്ചത് ഇതാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദിന് ഐസ്ലാൻഡ് ക്ലബ്ബായ ഐബിവി വെസ്റ്റ്മെനാജാർ ക്ലബ്ബിൽ നിന്നും ഓഫർ ലഭിച്ചിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഓഗസ്റ്റ് വരെ ലോൺ അടിസ്ഥാനത്തിൽ സഹലിനെ സ്വന്തമാക്കാനായിരുന്നു ക്ലബ്ബിന്റെ ശ്രമം. കേരള ബ്ലാസ്റ്റേഴ്സിനും സഹലിനും ഇതിനു സമ്മതമായിരുന്നു. എന്നാൽ വിസയിലും, വർക്ക് പെർമിറ്റിലും ഉണ്ടായ ചില പ്രശ്നങ്ങൾ കാരണമാണ് ഈ നീക്കം സാധ്യമാവാതെ പോയതെന്ന് റിപ്പോർട്ടിൽ പറയുന്നു. നീക്കം സാധ്യമായിരുന്നെങ്കിൽ ഐസ്ലാൻഡ് ക്ലബ്ബിന് വേണ്ടി എട്ടോളം മത്സരങ്ങൾ ഓഗസ്റ്റ് മാസത്തിനിടയിൽ കളിക്കാൻ സഹലിന് സാധിച്ചേനെ. ശേഷം ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താനുമായിരുന്നു പദ്ധതി. കേരള ബ്ലാസ്റ്റേഴ്‌സിൽ ഇംഗ്ലീഷ് പരിശീലകൻ ഡേവിഡ് ജെയിംസ് മുഖ്യ പരിശീലകനായി ഉണ്ടായിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ ജെയിംസിന്റെ അസ്സിസ്റ്റന്റായിരുന്ന ഹെർമൻ ഹൃയോർസോണാണ് ഐബിവി വെസ്റ്റ്മെനാജാറിന്റെ നിലവിലെ പരിശീലകൻ. ഇതുകൂടാതെ സ്ലോവാക്കിയൻ ക്ലബ്ബിൽ നിന്നും സഹലിന് ഓഫർ ലഭിച്ചെങ്കിലും അതും ക്ലബ്ബിൽ ഉണ്ടായ ചില മാറ്റങ്ങൾ കാരണം നടക്കാതെ പോയെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

ആരാധകരെ പറ്റി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്‌ ബ്രൈസ് മിറാൻഡയ്ക്ക് പറയാനുള്ളത് ഇതാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply