സഹൽ മെൽബൺ സിറ്റിയിലേക്കോ; സത്യാവസ്ഥ ഇതാണ്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദിനെ ആസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റി എഫ്‌സി സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിലൊക്കെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ശക്തമാണ്. സഹോദര ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയുടെ ഇന്ത്യൻ താരങ്ങളെയൊക്കെ മറികടന്നാണ് സഹലിനായുള്ള മെൽബൺ സിറ്റിയുടെ അന്വേഷണം എന്നാണ് പ്രചരണം. (Kerala Blasters Sahal Abdul Samad to Melbourne City Fc ?)

ആസ്‌ട്രേലിയയുടെ ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റായ എ ലീഗിലെ സുപ്രധാന ടീമാണ് മെൽബൺ സിറ്റി. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി തുടങ്ങി നിരവധി ക്ലബുകളുടെ ഉടമസ്ഥരായ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പാണ് മെൽബൺ സിറ്റിയുടെയും ഉടമകൾ. 12 ടീമുകൾ കളിക്കുന്ന എ ലീഗിലെ പോയിന്‍റ് ടേബിളില 12 കളികളിൽ 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലബ് ഇപ്പോഴുള്ളത്.

എന്നാൽ ഈ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് പ്രമുഖ സ്പോർട്സ്‌ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹൗ പറയുന്നത്. സുമൻ എന്ന ട്വിറ്റർ യൂസറുടെ ചോദ്യത്തിന് മറുപടിയായാണ് മാർക്കസ് ഇക്കാര്യം വ്യക്തമാക്കിയത്. ‘എവിടെ നിന്നാണ് ഇതു വന്നത് എന്നൊരു നിശ്ചയവുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡാനി ആൽവേസിന്റെ കുരുക്ക് മുറുകുന്നു; ദൃശ്യങ്ങൾ പുറത്ത്. പിന്തുണച്ച് ഭാര്യ.

What’s your Reaction?
+1
0
+1
0
+1
0
+1
1
+1
0
+1
2
+1
0

Leave a reply