ഈസ്റ്റ് ബംഗാൾ ശക്തരായ എതിരാളികളാണെന്നും, ഇതുവരെ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളികളാണ് ഈസ്റ്റ് ബംഗാളെന്നും കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്.
ഈസ്റ്റ് ബംഗാളിന് മികച്ച താരങ്ങളുണ്ടെന്നും, അവർ മികച്ചൊരു ടീമാണെന്നും ഇവാൻ പറഞ്ഞു. എതിരാളികൾക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പുകളാണ് ബ്ലാസ്റ്റേഴ്‌സ് ഓരോ മത്സരത്തിനുമുൻപും നടത്തുന്നതെന്നും, ഈസ്റ്റ് ബംഗാളിനെതിരെ മികച്ച തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും ഇവാൻ കൂട്ടിച്ചേർത്തു.
ഇന്നു വൈകുന്നേരം 7:30നാണ് ഈസ്റ്റ് ബംഗാളിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. മത്സരത്തിന് മുൻപ് നടത്തിയ പത്ര സമ്മേളനത്തിലാണ് കോച്ചിന്റെ പ്രതികരണം. ഈസ്റ്റ് ബംഗാളിന്റെ ഇതുവരെയുള്ള മത്സരങ്ങളിൽ ഒരുപാട് ഗോളുകൾ സ്കോർ ചെയ്യപ്പെട്ടതിനാൽ ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ എങ്ങനെയാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോച്ച്.
“ആര് ഗോൾ അടിക്കുന്നു എന്നത് പ്രധാനമല്ല; ഗോളും, വിജയവുമാണ് പ്രധാനം.”
Read more? https://t.co/fSQiwNwcN3
— ZilliZ (@zillizsng) December 11, 2021
✍? എസ്.കെ.
Leave a reply