ഡ്യൂറൻഡ് കപ്പ് ട്രെയിനിങ് ഗ്രൗണ്ട് വെള്ളത്തിൽ | ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ നിരാശയിൽ.

ഡ്യൂറൻഡ് കപ്പിന്റെ സംഘടനത്തെ പറ്റി ടൂർണമെന്റിന്റെ തുടക്കം മുതൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എഫ്.സി ഗോവ കോച്ച് ജുവാൻ ഫെറാണ്ടോ ഉൾപ്പെടെ പലരും ഇതിനെതിരെ പരസ്യമായി തന്നെ പ്രസ്താവനകൾ നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് കടക്കാനാവാത്തതിനെ പറ്റി ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വാർത്ത സമ്മേളനത്തിൽ സംസാരിച്ചതിന് തൊട്ടു പിന്നാലെ ട്രെയിനിങ് ഗ്രൗണ്ടിന് മുൻ വശം മഴ വെള്ളത്തിൽ മുക്കി കിടക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു.

വാർത്ത സമ്മേളനത്തിൽ ഡ്യൂറൻഡ് കപ്പിന്റെ സംഘടനത്തെപറ്റി വളരെയേറെ നിരാശയാണ് ഇവാൻ പങ്കുവെച്ചത്. ടൂർണ്ണമെന്റിന് പുറപ്പെടുന്നതിന് മുൻപ് എല്ലാകാര്യങ്ങൾക്കും സംഘടകർ ഉറപ്പു നൽകിയതിനാലാണ് ഡ്യൂറൻഡ് കപ്പിന് തയ്യാറായതെന്നും, എന്നാൽ കൊൽക്കത്തയിൽ എത്തിയപ്പോൾ കാര്യങ്ങൾ എല്ലാം വ്യത്യസ്തമായിരുന്നെന്നും കോച്ച് പ്രതികരിച്ചു. ഡ്യൂറൻഡ് കപ്പിന് എത്തിയത് വഴി ട്രൈനിങ്ങിനു ഉതകുന്ന നല്ല ദിവസങ്ങൾ ഉപകാരപ്പെടാതെ പോയെന്നും, സംഘാടനത്തിലെ പിഴവുകൾക്ക് പുറമെ കനത്ത മഴയും കാലാവസ്ഥയും കാര്യങ്ങൾ കൂടുതൽ ദുർഘടമാക്കിയെന്നും കോച്ച് ഇവാൻ നിരാശപ്രകടിപ്പിച്ചു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply