ഇതാണ് പവർ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സര ടിക്കറ്റ്‌ ചൂടപ്പം പോലെ വിറ്റഴിഞ്ഞു- ഇനി ബാക്കിയുള്ളത് ഇവ മാത്രം.

കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം പതിപ്പിന്റെ ഉദ്‌ഘാടന മത്സരത്തിന്റെ ഗാലറി ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞു. ചിരവൈരികളായ ബെംഗളൂരു എഫ്.സിയാണ് ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ടിക്കറ്റ്‌ വിൽപ്പന തുടങ്ങി 2 ദിവസത്തിനകം തന്നെ ഈസ്റ്റ് ഗാലറി, വെസ്റ്റ് ഗാലറി, നോർത്ത് ഗാലറി ടിക്കറ്റുകൾ മുഴുവനായി തീർന്നു.

സൗത്ത് ഗാലറി ടിക്കറ്റുകളും ഉടൻ കാലിയാകും. ഉയർന്ന നിരക്കുള്ള ഒന്നാംനിര സീറ്റുകളുടെ ടിക്കറ്റുകളിൽ മാത്രമാണ് പിന്നീട് ബുക്കിംഗ് സാധ്യമാവുക. മത്സരത്തിന് ഒരാഴ്ച്ച ഇനിയും ബാക്കി നിൽക്കെ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിയുമെന്ന് ഉറപ്പാണ്. മത്സരദിനം സെപ്റ്റംബർ 21 വ്യാഴാഴ്ചയായിട്ട് കൂടെ ബുക്കിങ്ങിനു യാതൊരു കുറവും വന്നില്ല എന്നുവേണം ഇതിൽനിന്നും മനസിലാക്കാൻ. എന്നാൽ ഈ സീസണിൽ ഐ.എസ്.എൽ മത്സരങ്ങളുടെ കിക്ക്‌ ഓഫ്‌ രാത്രി 8 മണിക്കാണ്. മുൻ സീസണുകളിൽ 7: 30നായിരുന്നു കിക്ക്‌ ഓഫ്‌ ടൈം.

നിലവിൽ യു.എ.ഇയിൽ പ്രീസീസൺ ഫ്രണ്ട്‌ലി മത്സരങ്ങളുടെ തിരക്കിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ ദുബായ് ക്ലബ്ബ് അൽ വാസലിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ ഷാർജ എഫ്.സിയെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് കരുത്തുകാട്ടിയിരുന്നു. നാളെ (സെപ്റ്റംബർ 15)നു ശബാബ് അൽ അഹ്‍ലിയുമായി യു.എ.ഇയിലെ അവസാന മത്സരം കളിച്ച ശേഷം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലേക്ക് മടങ്ങും.

What’s your Reaction?
+1
0
+1
0
+1
1
+1
2
+1
0
+1
0
+1
0

Leave a reply