ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കൊൽക്കത്തയോടല്ല; മത്സരം ഗോവയോട് | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഘട്ട പരിശീലന മത്സരങ്ങൾക്ക് ഒക്ടോബർ 15ന് തുടക്കമാവും. ഡ്യൂറൻഡ് കപ്പ് ചാംപ്യൻമാരായ എഫ്‌.സി.ഗോവയാണ് എതിരാളികൾ.

മുഴുവൻ വിദേശ താരങ്ങളും ടീമിനൊപ്പം ചേർന്നതിന് ശേഷമുള്ള ആദ്യ പരിശീലന മത്സരം ഇന്നലെ നടന്നിരുന്നു. കൊച്ചി പനംപള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിക്കെതിരെ 2-0 സ്കോറിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കൊച്ചിയിൽ വച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഘട്ട പരിശീലന മത്സരങ്ങളും നടന്നിരുന്നത്. രണ്ടാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തു.

ഒക്ടോബർ 12നുള്ള മത്സരത്തോടെ മൂന്നാം ഘട്ട പരിശീലന മത്സരങ്ങൾ അവസാനിക്കും. മാർ അതാനാഷ്യസ് ഫുട്ബോൾ അക്കാദമി ടീമുമായാണ് ഈ മത്സരം. തുടർന്ന് ഐ.എസ്.എൽ മത്സരങ്ങൾക്കായി ഗോവയിലേക്ക് യാത്രതിരിക്കുന്ന ടീം ഗോവയിൽ വച്ച് നാലാം ഘട്ട പരിശീലന മത്സരങ്ങളും പൂർത്തിയാക്കും. നാലാം ഘട്ടത്തിൽ ഒക്ടോബർ 15ന് ഗോവയുമായുള്ള മത്സരത്തിന് ശേഷം ടീം സുരക്ഷാമുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിലേക്ക് പ്രവേശിക്കും. അതിനുശേഷം നവംബർ മാസത്തിന്റെ തുടക്കത്തിൽ ഒരു മത്സരം കൂടെ നാലാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ സാധ്യതയുണ്ട്.

ഒക്ടോബർ 15ന് ശക്തരായ എഫ്.സി.ഗോവയെ നേരിന്ന ബ്ലാസ്റ്റേഴ്സിന് മത്സരം കടുത്തതാവും. ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ.മോഹൻ ബഗാനോടാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. എന്നാൽ ഇതിനു മൂൻപ് എഫ്.സി.ഗോവുമായുള്ള പരിശീലന മത്സരം ആരാധകർ ഉറ്റുനോക്കുന്ന ഒന്നായി മാറാൻ ഇടയുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply