ആദ്യ മത്സരം; ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു | താരങ്ങൾ ആരൊക്കെ ?!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഘട്ട പ്രി-സീസൺ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നാളെ വൈകുന്നേരം നാല് മണിക്ക് ഇന്ത്യൻ നേവി ടീമിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. മൂന്നാം ഘട്ടത്തിൽ ആകെ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഒക്ടോബർ 12ന് മാർ അതാനാഷ്യസ് ഫുട്ബോൾ അക്കാദമി ടീമുമായാണ് രണ്ടാം മത്സരം. രണ്ട് മത്സരങ്ങളും കൊച്ചി പനംപള്ളി നഗർ ഗ്രൗണ്ടിലാണ് നടക്കുന്നത്.

മുഴുവൻ വിദേശ താരങ്ങളും ടീമിനൊപ്പം ചേരുന്നതിന് ശേഷമുള്ള ആദ്യ പരിശീലന മത്സരം എന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്. എന്നാൽ സാഫ് കപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ക്യാമ്പിലുള്ള സഹൽ, ജീക്സൺ എന്നിവർ നിലവിൽ ടീമിനൊപ്പമില്ല. ഏറെ നാളത്തെ പരിക്കിന് ശേഷം നിഷു കുമാറും,ഗോൾ കീപ്പർ മുഹീത്തും ടീമിനൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയിൽ വച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഘട്ട പരിശീലന മത്സരങ്ങൾ നടന്നിരുന്നത്. രണ്ടാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തു. നാളെ ആരംഭിക്കുന്ന മൂന്നാം ഘട്ടം ഒക്ടോബർ 12നുള്ള മത്സരത്തോടെ അവസാനിക്കും. തുടർന്ന് ഐ.എസ്.എൽ മത്സരങ്ങൾക്കായി ഗോവയിലേക്ക് യാത്രതിരിക്കുന്ന ടീം ഗോവയിൽ വച്ച് നാലാം ഘട്ട പരിശീലന മത്സരങ്ങളും പൂർത്തിയാക്കും.

ഡ്യൂറൻഡ് കപ്പിൽ ഏറ്റുമുട്ടിയപ്പോൾ ആഡ്രിയാൻ ലൂണയുടെ പെനാൽറ്റി ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയിരുന്നു. നാളത്തെ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് യുട്യൂബിൽ ലഭ്യമാവുന്നതാണ്.

Kerala Blasters Latest Training Video?

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply