സീസണിലെ ആദ്യവിജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയ്‌ക്കെതിരെ.

സീസണിലെ ആദ്യജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ ഒഡിഷ എഫ്.സിയാണ് എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഹോം മാച്ച് കൂടെയാണിത്.

3 മത്സരങ്ങൾ കളിച്ചുകഴിഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ സമ്പാദ്യം 2 പോയിന്റുകളാണ്. സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും സമനില പിടിക്കുകയായിരുന്നു. നോർത്തീസ്റ്റിനെതിരായ ഗോൾരഹിത സമനിലയിലും ബംഗളുരുവിനെതിരായ 1-1 സമനിലയിലും ബ്ലാസ്റ്റേഴ്സിന് തലവേദനയായത് ഫിനിഷിങ്ങിലെ പോരായ്മകളാണ്.

ഒഡിഷ എഫ്.സിയാകട്ടെ അവരുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. മൂന്നാം മത്സരത്തിനിറങ്ങുന്ന അവർ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ശേഷമാണ് എത്തുന്നത്. ആദ്യമത്സരത്തിൽ ബംഗളുരു എഫ്. സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചതിനുശേഷം അടുത്ത മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ ആറിനെതിരെ നാലുഗോളുകൾക്കാണ് തകർത്തുവിട്ടു. നിലവിൽ നല്ല ഫോമിൽ കളിക്കുന്ന അറ്റാക്കിങ് പ്ലയേഴ്‌സും മിഡ്‌ഫീൽഡിലെ ഹാവി ഹെർനാൻഡെസിന്റെ മികച്ച പ്രകടനവുമെല്ലാം ഒഡിഷയ്ക്ക് പ്രതീക്ഷകളേകുന്നു.

മുൻപ് ഈ ടീമുകൾ നാലുതവണ ഏറ്റുമുട്ടിയപ്പോൾ 3 തവണയും സമനിലയിലാണ് അവസാനിച്ചത്, ഒരുതവണ ഒഡിഷ എഫ്.സി ജയിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡിഷ എഫ്.സി പോരാട്ടം എല്ലായ്പോഴും കാണികൾക്കായി ഗോളുകൾ നൽകിയിട്ടുണ്ട്. ആയതിനാൽ ഈ മത്സരത്തിലും നമുക്ക് ഗോളുകൾ പ്രതീക്ഷിക്കാം.

വൈകീട്ട് 7:30ന് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനിൽ വെച്ചാണ് മത്സരം അരങ്ങേറുക.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply