കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം ഇറങ്ങുന്നു.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന കേരള വനിതാ ഫുട്ബോൾ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് ടീമും പങ്കെടുക്കും. കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ-ഡിസംബർ മാസത്തിലാണ് ലീഗ് നടക്കുന്നത്. ലീഗിൽ ആകെ എട്ട് ടീമുകളാണ് പങ്കെടുക്കുക്കുന്നത്. വിജയികൾ ഇന്ത്യൻ വനിതാ ലീഗിന് നേരിട്ട് യോഗ്യത നേടും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഗോകുലം കേരള എഫ്സി, ലൂക്ക എസ് സി, ഡോൺ ബോസ്കോ എഫ്സി, കടത്തനാട് രാജ ഫുട്ബോൾ അക്കാദമി തുടങ്ങിയ ടീമുകളും മറ്റു മൂന്ന് ടീമുകളുമാണ് ലീഗിൽ പങ്കെടുക്കുകയെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽ കുമാർ പി പറഞ്ഞു.

കൂടാതെ കെഎഫ്എ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും, കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും, മലപ്പുറം കോപ്പത്തെ എ.ഐ.എഫ്.എ ഇന്റർനാഷണൽ അക്കാദമി എന്നിവയാണ് ലീഗിന് വേദികളായി പരിഗണിക്കുതെന്നും, ചർച്ചകൾക്ക് ശേഷം വേദിയിൽ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply