കേരള യുണൈറ്റഡിന്റെ സൂപ്പർ താരങ്ങൾ ടീം വിട്ടു!

കേരള യുണൈറ്റഡിന്റെ സൂപ്പർ താരങ്ങളായ മൗസൂഫ് നിസാനും റിസ്വാൻ അലിയും ടീം വിട്ടുവെന്ന് സൂചനകൾ.

പ്രതിരോധനിര താരമായ മൗസൂഫ് നിസാൻ 2020ഇലാണ് കേരള യുണൈറ്റഡിൽ ചേരുന്നത്. ഐ-ലീഗ് സെക്കന്റ്‌ ഡിവിഷൻ മത്സരങ്ങളിൽ കേരള യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയ മൗസൂഫ് അവർക്കായി രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. മുൻ എഫ്.സി കേരള താരമാണ്.

റിസ്വാൻ അലിയാകട്ടെ കേരള യുണൈറ്റഡിന്റെ മിന്നും താരങ്ങളിൽ ഒരാളാണ്. മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ ഭാഗമായിരുന്നു. എഫ്. സി സൗത്ത് യുണൈറ്റഡിലും കളിച്ചിട്ടുള്ള റിസ്വാൻ കേരളത്തിനായി സന്തോഷ്‌ ട്രോഫിയിലും ബൂട്ട് കെട്ടിയിട്ടുണ്ട്.

രണ്ട് പേരും ടീം വിടുമെന്ന് ഉറപ്പായെങ്കിലും ഏത് ടീമിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply