ട്രാവൻകൂർ റോയൽസ് പുതിയ ജേഴ്‌സി പുറത്തിറക്കി | വീഡിയോ കാണാം.

ഇന്ത്യയിലെ ആദ്യത്തെ ആരാധക ഉടമസ്ഥതയിലുള്ള ക്ലബ്ബായ ട്രാവൻകൂർ റോയൽസ് എഫ്.സി 2021-22 സീസണിലെ ജേഴ്‌സി പ്രകാശനം ചെയ്തു. തലസ്ഥാന നഗരി തിരുവനന്തപുരത്തിന്റെ പാരമ്പര്യം, ആരാധകരുടെ ഏകത, ലിംഗ സമത്വം എന്നീ ആശയങ്ങളുമായാണ് പുതിയ ജേഴ്‌സി എത്തിയിരിക്കുന്നത്.

കേരള പ്രീമിയർ ലീഗ് 2021-22 സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ട്രാവൻകൂർ റോയൽസ്. ഹോം ജേഴ്സി, എവേ ജേഴ്‌സി, റിസേർവ് ജേഴ്സി എന്നിങ്ങനെ മൂന്ന് ജേഴ്സികളും ഇന്നു പുറത്തിറക്കി. ടീമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ജേഴ്‌സി അവതരിപ്പിച്ചത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply