ഐ-ലീഗ് യോഗ്യത മത്സരങ്ങളിൽ കളിക്കാനൊരുങ്ങി കേരള യുനൈറ്റഡ് എഫ്.സി.

ഐ-ലീഗ് യോഗ്യത മത്സരങ്ങളിൽ കളിക്കാനൊരുങ്ങി കേരള യുനൈറ്റഡ് എഫ്.സി. ഒക്ടോബറിൽ ആവും മത്സരങ്ങൾ തുടങ്ങുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 10 ടീമുകൾ ഇക്കുറി ടൂർണമെൻ്റിൽ ഉണ്ട്.

10 ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിക്കും. ഒരു ഗ്രൂപ്പിൽ 5 ടീമുകൾ. ഓരോ ഗ്രൂപ്പിലെ ആദ്യത്തെ രണ്ട് സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിലേക്ക് പ്രവേഷനം ലഭിക്കും. പ്രവേശനം ലഭിച്ച 4 ടീമുകൾ ലീഗ് ഫോർമാറ്റിൽ തന്നെ തമ്മിൽ മത്സരിക്കും. ഇതിൽ ഒന്നാമതെത്തുന്ന ടീമിന് 2021-22 ഹീറോ ഐ-ലീഗ് സീസണിൽ മത്സരിക്കാൻ യോഗ്യത ലഭിക്കുന്നതായിരിക്കും

ടൂർണമെൻ്റിൽ പങ്കെടുക്കുന്ന 10ടീമുകൾ ഇവരൊക്കെയാണ്: ഹൈദര്യ സ്പോർട്സ് എഫ്.സി, കോർബറ്റ് എഫ്.സി, ഡൽഹി എഫ്.സി, മദൻ മഹാരാജ് എഫ്.സി, രാജസ്ഥാൻ യുനൈറ്റഡ് എഫ്.സി, അറാ എഫ്.സി, കെൻങ്ക്രെ എഫ്.സി, എഫ്.സി ബംഗളുരു യുനൈറ്റഡ്, കേരള യുനൈറ്റഡ് എഫ്.സി, റെയ്നിത് എഫ്.സി.

Ayan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply